ബാഴ്സയിലെ പ്രിയ സുഹൃത്ത് ആരെന്ന് വെളിപ്പെടുത്തി മെസി; അത് സുവാരസല്ല

Published : Sep 17, 2018, 09:36 PM ISTUpdated : Sep 19, 2018, 09:28 AM IST
ബാഴ്സയിലെ പ്രിയ സുഹൃത്ത് ആരെന്ന് വെളിപ്പെടുത്തി മെസി; അത് സുവാരസല്ല

Synopsis

സാവിയും ഇനിയേസ്റ്റയും ബാഴ്സയുടെ പടിയിറങ്ങിയതോടെ ലയണല്‍ മെസ്സിക്ക് ബാഴ്സയില്‍ കൂട്ടില്ലാതായി എന്ന് കരുതുന്നവരുണ്ട്. കളിക്കളത്തിലെ ബന്ധത്തെക്കാള്‍ ഉപരിയായിരുന്നു ഇവര്‍ തമ്മിലുള്ള ആത്മബന്ധം. ആദ്യം സാവിയും കഴിഞ്ഞ സീസണോടെ ഇനിയേസ്റ്റയും ബാഴ്സ വിട്ടതോടെ മെസി ഏകനായി എന്ന് കരുതുന്നവരായിരുന്നു അധികവും. കാരണം മെസിയുടെ മനസറിഞ്ഞ് പാസ് നല്‍കാന്‍ ഇനിയേസ്റ്റയ്ക്കും സാവിയ്ക്കുമുള്ള കഴിവ് മാറ്റാര്‍ക്കുമുണ്ടാവില്ല.

മാഡ്രിഡ്: സാവിയും ഇനിയേസ്റ്റയും ബാഴ്സയുടെ പടിയിറങ്ങിയതോടെ ലയണല്‍ മെസ്സിക്ക് ബാഴ്സയില്‍ കൂട്ടില്ലാതായി എന്ന് കരുതുന്നവരുണ്ട്. കളിക്കളത്തിലെ ബന്ധത്തെക്കാള്‍ ഉപരിയായിരുന്നു ഇവര്‍ തമ്മിലുള്ള ആത്മബന്ധം. ആദ്യം സാവിയും കഴിഞ്ഞ സീസണോടെ ഇനിയേസ്റ്റയും ബാഴ്സ വിട്ടതോടെ മെസി ഏകനായി എന്ന് കരുതുന്നവരായിരുന്നു അധികവും. കാരണം മെസിയുടെ മനസറിഞ്ഞ് പാസ് നല്‍കാന്‍ ഇനിയേസ്റ്റയ്ക്കും സാവിയ്ക്കുമുള്ള കഴിവ് മാറ്റാര്‍ക്കുമുണ്ടാവില്ല.

ഇനിയേസ്റ്റ മനസില്‍ കാണുന്നത് മെസി മാനത്തു കാണുമായിരുന്നു. ഇനിയേസ്റ്റ മടങ്ങിയതോടെ ലൂയി സുവാരസാകും ബാഴ്സയില്‍ മെസിയുടെ അടുത്ത കൂട്ടുകാരന്‍ എന്ന് ആരാധകര്‍ കരുതിയെങ്കില്‍ തെറ്റി. ബാഴ്സലോണ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബാഴ്സയിലെ ഇപ്പോഴത്തെ തന്റെ പ്രിയ കൂട്ടുകാരനെക്കുറിച്ച് മെസി പറയുന്നത്.

സാവിയും ഇനിയേസ്റ്റയും അതുല്യരാണ്. അവരാണ് ബാഴ്സയുടെ കളിയെ ഇത്രയും സുന്ദരമാക്കിയത്. ഇപ്പോഴത്തെ ടീമില്‍ എനിക്ക് അങ്ങനെ ആത്മബന്ധമുള്ളത് ജോര്‍ഡി ആല്‍ബയുമായാണ്. എന്നെ ഏറ്റവും കൂടുതല്‍ അറിയാവുന്നതും ആല്‍ബക്കാണ്. ഞാന്‍ കണ്ണടച്ച് എപ്പോള്‍ പാസ് നല്‍കുമെന്ന് ആല്‍ബക്ക് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ആല്‍ബയുമായി എനിക്ക് പ്രത്യേക ബന്ധമുണ്ട്. സുവാരസിന്റെ മികവിനെയും മെസി പ്രശംസിച്ചു. സുവാരസിന്റെ സാന്നിധ്യം ടീമിനും വ്യക്തിപരമായി എനിക്കും ഒരുപാട് വലുതാണ്. സുവാരസ് മുന്‍നിരയിലുള്ളത് എതിര്‍ടീമിന് എപ്പോഴും സമ്മര്‍ദ്ദമുണ്ടാക്കുമെന്നും മെസി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു
ലോകകപ്പിന് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ, ഗ്രൗണ്ടിൽ വായ മൂടിപ്പിടിച്ചാൽ ഇനി ചുവപ്പ് കാർഡ്; മഞ്ഞക്കാർഡ് നിയമത്തിൽ ഇളവ്