പരിക്ക് പാരയായി; എല്‍ ക്ലാസിക്കോയ്ക്ക് മെസിയില്ല!

By Web TeamFirst Published Oct 21, 2018, 10:29 AM IST
Highlights

എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് ബാഴ്‌സയ്ക്ക് ഇരുട്ടടി. പരിക്കേറ്റ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിക്ക് കളിക്കാനാവില്ല. മൂന്ന് ആഴ്‌ച്ചത്തെ വിശ്രമം അനിവാര്യമെന്ന് സ്ഥിരീകരണം...

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോ നഷ്ടമാകും. സെവിയ്യക്കെതിരായ മത്സരത്തില്‍ വലത് കൈക്ക് പരിക്കേറ്റ സൂപ്പര്‍ താരത്തിന് മൂന്ന് ആഴ്‌ച്ചത്തെ വിശ്രമമാണ് ഡോക്‌ടര്‍മാര്‍ അനുവദിച്ചിരിക്കുന്നത്. മത്സരത്തില്‍ 26-ാം മിനുറ്റിലാണ് മെസിക്ക് പരിക്കേറ്റത്. 

മെസിയുടെ വലത് കൈയിലെ എല്ലിന് പൊട്ടലുണ്ട് എന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചിട്ടുണ്ട്‍. ചാമ്പ്യന്‍സ് ലീഗില്‍ മിലാനെതിരായ മത്സരവും അര്‍ജന്‍റീനന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് നഷ്ടമാകും. ഞായറാഴ്‌ച്ചയാണ് റയല്‍- ബാഴ്‌സ എല്‍ ക്ലാസിക്കോ. പരിക്കേറ്റ് മടങ്ങും മുന്‍പ് മെസി ഓരോ ഗോളും അസിസ്റ്റും നേടിയിരുന്നു. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്‌സ വിജയിച്ചു. 

click me!