പുതിയ ജഴ്‌സിയും നായകനും‍; കപ്പടിക്കാന്‍ അടിമുടി മാറ്റവുമായി ഗോകുലം എഫ്.സി

By Web TeamFirst Published Oct 21, 2018, 10:01 AM IST
Highlights

ഗോകുലം കേരള എഫ്.സിയെ ഉഗാണ്ട താരം മുഡെ മൂസ നയിക്കും. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം അന്‍റോണിയോ ജര്‍മ്മനും ടീമില്‍. ആദ്യ മത്സരത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
 

കോഴിക്കോട്: ഐ ലീഗില്‍ കേരളത്തിന്‍റെ പ്രതീക്ഷയായ ഗോകുലം കേരള എഫ്.സിയെ ഉഗാണ്ട താരം മുഡെ മൂസ നയിക്കും. കരുത്തരായ കൊല്‍ക്കത്ത മോഹന് ബഗാനുമായിട്ടാണ് ഗോകുലത്തിന്‍റെ ആദ്യ മത്സരം. ഈ മാസം 27 ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കളി. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ആത്മവിശ്വാസത്തിലാണ് ഗോകുലം ടീം കളിക്കാനിറങ്ങുന്നതെന്ന് പരിശീലകന്‍ ബിനോ ജോര്‍ജ്ജ് പറഞ്ഞു. കോഴിക്കോട് നടന്ന ചടങ്ങില്‍ ടീമിന്‍റെ പുതിയ ജേഴ്സി പുറത്തിറക്കി. ആദ്യ മത്സരത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ടീമിന്‍റെ തീരുമാനം.

കഠിന പരിശീലനത്തിലാണ് ഇപ്പോള്‍ ഗോകുലം കേരള എഫ്. സി ടീം. ഉഗാണ്ടയില്‍ നിന്നുള്ള ക്യാപ്റ്റന്‍ മുഡെ മൂസയ്ക്ക് പുറമേ കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം അന്‍റോണിയോ ജര്‍മ്മന്‍, ഘാന താരം ഡാനിയല്‍ അഡോ, വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റാഷിദ്, ഗനി അഹമ്മദ് നിഗം, എസ് രാജേഷ് എന്നിവരടങ്ങുന്ന ഗോകുലം ടീം വലിയ പ്രതീക്ഷയിലാണ്. 

click me!