ലിവര്‍പൂളും കുതിക്കുന്നു; വിജയത്തിനിടയിലും ചുവപ്പ് വേദന

By Web TeamFirst Published Nov 25, 2018, 9:07 AM IST
Highlights

തോൽവി അറിയാതെ മുന്നേറുന്ന ലിവർപൂളിനായി മുഹമ്മദ് സലാ, അലക്സാണ്ടർ ആർണോൾഡ്, റോബർട്ടോ ഫിർമിനോ എന്നിവരാണ് ഗോളുകൾ നേടിയത്

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളിന് വാറ്റ്ഫോർഡിനെ തോൽപിച്ചു. തോൽവി അറിയാതെ മുന്നേറുന്ന ലിവർപൂളിനായി മുഹമ്മദ് സലാ, അലക്സാണ്ടർ ആർണോൾഡ്, റോബർട്ടോ ഫിർമിനോ എന്നിവരാണ് ഗോളുകൾ നേടിയത്. 

രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളും പിറന്നത്. കളിതീരാൻ എട്ട് മിനിറ്റുള്ളപ്പോൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ലിവർപുളിന് തിരിച്ചടിയായി. 33 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ.

click me!