
ലിവര്‍പൂള്‍: സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷാഖീറിയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ വണ്ടര്‍ ഗോളില്‍ അന്തംവിട്ട് ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പ്. ഷാഖീറിയുടെ കരിയറിലെ പ്രധാനപ്പെട്ട നിമിഷങ്ങളാണ് ലിവര്‍പൂളിലേത്. ഒരുപിടി മികച്ച താരങ്ങള്‍ക്കൊപ്പമാണ് ഷഖീറി കളിക്കുന്നത്. നാല് ദിവസം മാത്രം ക്ലബില്‍ ഷഖീറിയുടെ അനുഭവപരിചയം. എന്നാല്‍ ഇതിനകം തങ്ങളുടെ ശൈലി താരം കൈവരിച്ചുകഴിഞ്ഞെന്നും ക്ലോപ്പ് പറയുന്നു.
ഷഖീറിയുടെ പൊസിഷന്‍ കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്. അതിനുവേണ്ട എല്ലാ സഹായവും തങ്ങളൊരുക്കും. സ്വാതന്ത്രമായി കളിക്കാന്‍ എല്ലാ അവസരവും താരത്തിന് നല്‍കിയിട്ടുണ്ട്. യുണൈറ്റഡിനെതിരെ മികച്ച പ്രകടനമാണ് താരങ്ങളെല്ലാം കാഴ്ച്ചവെച്ചതെന്നും ലിവര്‍പൂള്‍ പരിശീലകന്‍ പറഞ്ഞു. ലിവര്‍പൂളിലെ ആദ്യ മത്സരത്തില്‍ തന്നെ ഫുട്ബോള്‍ ലോകത്തിന്‍റെ കണ്ണുകടക്കിയ ഗോളോടെ ഷഖീറി ചുവപ്പന്‍ കുപ്പായത്തില്‍ വരവറിയിക്കുകയായിരുന്നു.
82-ാം മിനിറ്റില്‍ വുഡ്ബേണിന്‍റെ ക്രോസില്‍ 12 വാര അകലെ നിന്ന് ബൈസിക്കിള്‍ കിക്കിലൂടെയാണ് ഷാഖീറി ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചത്.
മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ ലിവര്‍പൂള്‍ തരിപ്പിണമാക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് താരമായ ഷഖീറി സ്റ്റോക്‌സിറ്റിയില്‍ നിന്നാണ് ഈ സീസണില്‍ ലിവര്‍പൂളിലെത്തിയത്. റഷ്യന്‍ ലോകകപ്പില്‍ ഷഖീറി മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!