
ബിസിസിഐക്ക് കനത്ത തിരിച്ചടി നൽകുന്ന നിർദ്ദേശങ്ങളുമായി ജസ്റ്റിസ് ലോധ സമിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. നിലവിലെ ബിസിസിഐ ഘടങ്ങൾ പിരിച്ച് വിടണമെന്നും നിരീക്ഷകനായി മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ നിയമിക്കണമെന്നും ശുപർശ നൽകുന്നതാണ് റിപ്പോർട്ട്. വിവാദമായ ഐപിഎല്‍ ഒത്തുകളിക്കു ശേഷമാണ് ബിസിസിഐയുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനായി സുപ്രീംകോടതി ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. തുടക്കം മുതൽ തന്നെ സമിതിയെ എതിർക്കുന്ന തരത്തിലുള്ള നിലവാടുകളാമണ് ബിസിസിഐ എടുത്തിരുന്നത്. എന്നാൽ ബിസിസിഐയുടെ ഭാരവാഹികളായി രാഷ്ട്രീയ വ്യാവസായിക മേഖലയിലുള്ളവരെ നിയമിക്കരുതെന്ന സുപ്രധാന നിര്‍ദ്ദേശമുൾപ്പെടെ ഏട്ട് നിർദ്ദേശങ്ങൾ നേരത്തെ സമിതി നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!