
സാവോപോള: ഫുട്ബോളിന്‍റെ കാല്‍പനിക ഭൂമിയായ ബ്രസീലിൽ നിന്ന് പുതിയൊരു ഫുട്ബോൾ വിസ്മയം. പന്ത്രണ്ട് വയസ്സുകാരൻ ലൂസിയാനീഞ്ഞോയാണ് ഫുട്ബോൾ ലോകത്തെ കളിമികവുകൊണ്ട് അമ്പരപ്പിക്കുന്നത്. പെലെ മുതൽ നെയ്മർ വരെ നീളുന്ന ലോകോത്തര താരങ്ങളുടെയ കൂട്ടത്തിലേക്കാണ് ലൂസിയാനീഞ്ഞോയെ ഫുട്ബോള്‍ പ്രേമികള്‍ അവതരിപ്പിക്കുന്നത്.
പന്തടക്കത്തിലും ലോംഗ്റേഞ്ചർ ഷോട്ടിലും ഡ്രിബ്ലിംഗിലുമെല്ലാം എല്ലാവരെയും അമ്പരപ്പിക്കുന്ന മികവാണ് ലൂസിയാനീഞ്ഞോയ്ക്ക്. ഇതുകൊണ്ട് തന്നെയാണ് കൊച്ചുതാരത്തെ നെയ്മറും റോബർട്ടോ കാർലോസും ബ്രസീലിന്‍റെ പ്രതീക്ഷ എന്ന് വിശേഷിപ്പിക്കുന്നത്. ഫ്ലെമെംഗോ അക്കാഡമിയുടെ താരത്തെത്തേടി യൂറോപ്യൻ ക്ലബുകൾ രംഗത്തെത്തിക്കഴിഞ്ഞു.
നെയ്മറെയും, മെസ്സിയെയും ഇഷ്ടമാണെങ്കിലും കുഞ്ഞ് ജീനിയസിന് കൂടുതൽ ഇഷ്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!