വെള്ളിത്തിരയില്‍ വീണ്ടും 'ബാറ്റേന്താന്‍ മഹി'

Web Desk |  
Published : Jul 09, 2018, 08:47 AM ISTUpdated : Oct 02, 2018, 06:47 AM IST
വെള്ളിത്തിരയില്‍ വീണ്ടും 'ബാറ്റേന്താന്‍ മഹി'

Synopsis

വെള്ളിത്തിരയില്‍ വീണ്ടും ബാറ്റേന്താന്‍ മഹി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. സുശാന്ത് സിംഗ് രജ്പുത് തന്നെ അടുത്ത ഭാഗത്തിലും നായകനാകുമെന്നാണ് റിപ്പോർട്ടുകൾ. 2016ൽ ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം നടത്തിയ ചിത്രമായിരുന്നു MS DHONI: THE UNTOLD STORY. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരത്തിന്‍റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം സുശാന്ത് സിംഗ് രജ്പുതിന്‍റെ കരിയറിലും നിർണായകമായി. ഈ പശ്ചാത്തലത്തിലാണ് സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാനുള്ള അണിയറക്കാരുടെ തീരുമാനം.

രണ്ടാം ഭാഗത്തിനായി നിർമാതാവ് റോണി സ്ക്രുവാലയും സുശാന്തും ചർച്ചകൾ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. 2011ലെ ലോകകപ്പ് വിജയം വരെയുള്ള കാലഘട്ടമാണ് വെള്ളിത്തിരയിലെത്തിയത്. അടുത്ത ഘട്ടത്തിൽ ഐപിഎല്ലിലെ നിർണ്ണായക നേട്ടങ്ങളും, ധോണിയുടെ മകൾ സിവയുമൊക്കെ കഥാപാത്രങ്ങളാകുമെന്നാണ് വിവരം. ആദ്യ ഭാഗത്തിന്‍റെ സംവിധായകൻ നീരജ് പാണ്ഡെ തന്നെ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സുശാന്തിന് പുറമേ ദിഷ പഠാനി, കിയാര അദ്വാനി തുടങ്ങിയവർ ആദ്യ ഭാഗത്തിൽ മുഖ്യ വേഷത്തിലെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സമയത്തിന്റെ പ്രശ്‌നമാണ്, എല്ലാം ശരിയാകും'; റിയാന്‍ പരാഗിനെ പിന്തുണച്ച് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്
മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; പരിക്കില്‍ നിന്ന് മുക്തനായി ഹിറ്റ്മാന്‍ മടങ്ങിവരുന്നു; ഗുജറാത്തിനെതിരെ രോഹിത് കളിച്ചേക്കും