
ദില്ലി: ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി. പരിക്കൊന്നും ഇല്ലെങ്കില്‍ 2019ലെ ഏകദിന ലോകകപ്പിനുശേഷവും കളിക്കുമെന്നും ധോണി പറഞ്ഞു. ദില്ലിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ ആണ് ധോണിയുടെ പരാമര്‍ശം. അടുത്ത ഏകദിന ലോകകപ്പിൽ കളിക്കുമോയെന്ന് 100 ശതമാനം ഉറപ്പുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
നൂറു ശതമാനം ഉറപ്പ് പറയാനാകില്ല. കാരണം മറ്റൊന്നുമല്ല. രണ്ടു വർഷമെന്നത് ദീർഘകാലമാണ്. ഇതിനിടെ വലിയ മാറ്റങ്ങൾ സംഭവിക്കാം. പ്രത്യേകിച്ച് ഇന്ത്യൻ ടീമിന്റെ ബുദ്ധിമുട്ടേറിയ സമയക്രമമാണ്. അവസാനം നിങ്ങളൊരു "വിന്റേജ് കാർ' ആയി മാറും. വളരെയധികം പരിചരണം ആവശ്യമായി വരും. എന്നാൽ 2019ലും ഇതേ ആരോഗ്യം നിലനിർത്താനായാൽ തനിക്ക് ലോകകപ്പ് കളിക്കാനാകുമെന്നും ധോണി പറഞ്ഞു.
ഐപിഎൽ ടീം പൂണെയുടെ നായക സ്ഥാനം നഷ്ടപ്പെട്ട ശേഷം വിജയ് ഹസാര ട്രോഫിയിൽ ജാർഖണ്ഡിനെ നയിച്ച ധോണി ടീമിനെ സെമിയിൽ എത്തിച്ചിരുന്നു. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ ധോണി ഏകദിന ടീമില്‍ തുടരുന്നുണ്ട്. ജൂണിലെ ചാമ്പ്യന്‍സ് ട്രോഫിയിലാകും ഇനി ധോണി ഇന്ത്യക്കായി കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!