ആരാധകരെ ഞെട്ടിച്ച ധോണിയുടെ പുതിയ ലുക്ക്..!

Published : Jul 15, 2016, 11:37 PM ISTUpdated : Oct 04, 2018, 04:35 PM IST
ആരാധകരെ ഞെട്ടിച്ച ധോണിയുടെ പുതിയ ലുക്ക്..!

Synopsis

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്. ധോണിയുടെ പുതിയ ഫോട്ടോ ആരാധകരെ മാത്രമല്ല, പലരെയും ഞെട്ടിച്ചു. ഇതു മാസ് ലുക്ക് തന്നെ എന്ന് കണ്ടവര്‍ പറഞ്ഞു. പിന്നീട് ഇതിനെക്കുറിച്ചുള്ള കമന്റുകളാണ് നിറഞ്ഞ് നിന്നത്. ഹെയര്‍ സ്റ്റൈല്‍ മാറിമാറി പരീക്ഷിച്ച് മിക്കപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നത് ധോണിയുടെ ശൈലിയായിരുന്നു. 

എന്നാല്‍, ഇത്തവണ തല വിട്ട് ധോണി താടിയില്‍ പിടിച്ചു. താടിയങ്ങ് നീട്ടി വളര്‍ത്തി. അങ്ങനെ തോളില്‍ വരെ നീണ്ടു കിടന്ന തല മുടിക്കു പകരം ഇപ്പോള്‍ നീണ്ട താടിയെത്തി. നീണ്ട താടിയുമായി ഒന്നരവയസുകാരി മകള്‍ സിവയെ മടിയിലിരുത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ധോണി പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈയിൽ സഞ്ജുവിനെ ഇറക്കി കളി മാറ്റാൻ ടീം ഇന്ത്യ, പ്ലേയിംഗ് ഇലവനില്‍ നിര്‍ണായക മാറ്റം, സൂചന നൽകി പരിശീലകൻ
ടീം സെലക്ഷന്‍ മുതല്‍ ടോസ് വരെ എല്ലാം പിഴച്ചു, ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നിലെ 8 കാരണങ്ങള്‍