ഗ്രാന്‍സ്ലാമിലെ ടവലുകള്‍കൊണ്ട് അങ്ങനെയൊരു ഗുണമുണ്ടായി; ഭുപതിയെ കളിയാക്കി ലാറാ ദത്ത

Published : Aug 29, 2017, 08:03 PM ISTUpdated : Oct 05, 2018, 01:52 AM IST
ഗ്രാന്‍സ്ലാമിലെ ടവലുകള്‍കൊണ്ട് അങ്ങനെയൊരു ഗുണമുണ്ടായി; ഭുപതിയെ കളിയാക്കി ലാറാ ദത്ത

Synopsis

മുംബൈ: കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കനത്ത മഴയില്‍ മുംബൈ നഗരം പ്രളയഭീതിയിലാണ്. മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ പലവഴികളും നോക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ലാറ ദത്ത പരീക്ഷിച്ചത് അല്‍പം വ്യത്യസ്തമായ വഴിയാണ്. വീട്ടിലേക്ക് മഴവെള്ളം കയറാതിരിക്കാനായി ടവലുകള്‍ ഉപയോഗിച്ച് വീടിന്റെ ചില്ലുവാതിലുകള്‍ക്ക് താഴെ ചേര്‍ത്തുവെച്ച് അടച്ചു.

അതൊന്നും വെറും ടവലുകളായിരുന്നില്ല. മഹേഷ് ഭൂപതി വിംബിള്‍ഡണിലും ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും ഓസ്ട്രേലിയന്‍ ഓപ്പണിലുമെല്ലാം മത്സത്തിനിടെ ഉപയോഗിച്ചവയായിരുന്നു അത്. അതിന്റെ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ടവലുകള്‍ കൊണ്ട് അങ്ങനെയെങ്കിലും ഗുണമുണ്ടായി എന്നൊരു കമന്റും കൂട്ടത്തിലിട്ടു.

ഈ സമയം പുറത്തായിരുന്ന ഭൂപതി നല്‍കിയ മറുപടിയാകട്ടെ, നീ എന്താ എന്നെ കളിയാക്കുകയാണോ, വര്‍ഷങ്ങള്‍ വിയര്‍പ്പൊഴുക്കി നേടിതയാണ് അതൊക്കെ എന്നായിരുന്നു.

ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസ താരമായ ഭൂപതി നാല് ഗ്രാന്‍സ്ലാം കിരിടങ്ങളടക്കം മിക്സഡ് ഡബിള്‍സില്‍ എട്ട് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 ലോകകപ്പ് കിരീട നേട്ടത്തിനുശേഷം ആ ദു:ഖ വാര്‍ത്ത വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍, ഫൈനലിന് തൊട്ടു മുമ്പ് കസിന്‍റെ മരണം
ബാര്‍ബഡോസില്‍ കിരീടം നേടിയശേഷം രോഹിത് പിച്ചിന്‍റെ 'സ്വാദറിഞ്ഞു', ഇന്നലെ പിച്ചിനെ വന്ദിച്ച് നെറ്റിയില്‍ ചാർത്തി സൂര്യ