മത്സരത്തിൽ 21-16ന് ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധു നിര്‍ണായക മുന്‍തൂക്കം നേടിയെങ്കിലും ശക്തമായി തിരിച്ചടിച്ച അൻ സെ യംഗ് 21-11 എന്ന സ്കോറിന് രണ്ടാം ഗെയിം സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചെത്തി.

പാരീസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്‍റൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യ പി.വി സിന്ധുവിന് തോല്‍വി. വാശിയേറിയ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ദക്ഷിണ കൊറിയയുടെ അൻ സെ യംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ തോല്‍വി. സ്കോര്‍ 21-16, 11-21, 12-21.

മത്സരത്തിൽ 21-16ന് ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധു നിര്‍ണായക മുന്‍തൂക്കം നേടിയെങ്കിലും ശക്തമായി തിരിച്ചടിച്ച അൻ സെ യംഗ് 21-11 എന്ന സ്കോറിന് രണ്ടാം ഗെയിം സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചെത്തി. നിര്‍ണായക മൂന്നാം ഗെയിമിന്‍റെ തുടക്കത്തില്‍ 8-5ന് മുന്നിലെത്തി സിന്ധു പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് തുടര്‍ച്ചയായി 9 പോയിന്‍റുകള്‍ സ്വന്തമാക്കിയ അൻ സെ യംഗ് 14-9ന് തിരിച്ചടിച്ചു. ഒടുവില്‍ തിരിച്ചുവരവിനുള്ള സിന്ധുവിനെ നിഷ്പ്രഭയാക്കി 21-12ന് അൻ സെ യംഗ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നിലനിര്‍ത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ശനിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനലിൽ ജപ്പാന്‍റഫെ ഹിനാ അകച്ചിയെ (21-10, 20-22, 21-16) പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്. ഈ സീസണിൽ സിന്ധുവിന്‍റെ രണ്ടാമത്തെ ബി.ഡബ്ല്യു.എഫ് ലോക ടൂർ സൂപ്പർ 750 ഫൈനലാണിത്. ജൂലൈയിൽ നടന്ന ജപ്പാൻ ഓപ്പണിൽ സിന്ധു കിരീടം ചൂടിയിരുന്നു. ജപ്പാന്‍റെ നൊസോമി ഒകുഹാരയെ വെറും 45 മിനിറ്റിനുള്ളിൽ (21-12, 21-19) തകർത്താണ് കൊറിയൻ താരം അൻ സെ യംഗ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക