മലപ്പുറത്ത് ഇന്ന് ബ്രസീല്‍- അര്‍ജന്‍റീന സ്വപ്‌ന ഫൈനല്‍

Web Desk |  
Published : May 13, 2018, 01:16 PM ISTUpdated : Jun 29, 2018, 04:06 PM IST
മലപ്പുറത്ത് ഇന്ന് ബ്രസീല്‍- അര്‍ജന്‍റീന സ്വപ്‌ന ഫൈനല്‍

Synopsis

ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്‍റീന സ്വപ്‌ന ഫൈനല്‍ ഇന്ന് 

മലപ്പുറം: കാല്‍പന്തുകളിയുടെ റഷ്യന്‍ സര്‍ക്കസിന് കിക്കോഫ് വീഴാന്‍ ഇനി ഒരു മാസം മാത്രം. എന്നാല്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ ആവേശത്തിലേക്ക് നാളുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ പന്തടിച്ചുകഴിഞ്ഞു. ഇനി പന്തിനൊപ്പം ഉറക്കമൊഴിയുന്ന ആരാധകരെയാണ് ലോകമെമ്പാടും കാണാനാവുക.

ഇങ്ങ് കേരളത്തിലും ലോകകപ്പ് ആവേശത്തിന് ഒട്ടും കുറവില്ല. ഫിഫ ലോകകപ്പ് റഷ്യയിലാണ് നടക്കുന്നതെങ്കിലും കേരളത്തിന്‍റെ ഫുട്ബോള്‍ തറവാടായ മലപ്പുറത്ത് ഇത്തവണയും ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. ലോകകപ്പിനെ സ്വാഗതം ചെയ്യാന്‍ മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. അതും ഫുട്ബോള്‍ ചരിത്രത്തിലെ ക്ലാസിക് കാത്തിരിപ്പായ ബ്രസീല്‍- അര്‍ജന്‍റീന സ്വപ്‌ന ഫൈനല്‍ ഒരുക്കി. 

ഫുട്ബോള്‍ പ്രേമികള്‍ കൊതിക്കുന്ന ബ്രസീല്‍- അര്‍ജന്‍റീന സ്വപ്‌ന ഫൈനല്‍ വൈകിട്ട് നാലരയ്ക്ക് മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ നടക്കും. ഐഎസ്എല്‍ താരങ്ങളായ എം.പി സക്കീറും ആഷിഖ് കുരുണിയനുമാണ് ബ്രസീല്‍, അര്‍ജന്‍റീന ടീമുകളെ നയിക്കുന്നത്. ഐഎസ്എല്‍, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങള്‍ ഇരുടീമുകളിലായി ബൂട്ടുകെട്ടും. മലപ്പുറം ഫുട്ബോള്‍ ലവേഴ്സ് ഫോറമാണ് ലോകകപ്പിന് മുന്‍പ് സ്വപ്‌ന ഫൈനല്‍ സംഘടിപ്പിക്കുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരിച്ചെത്തിയ രോഹിത്തിനൊപ്പം റിക്കൽട്ടനും ചേര്‍ന്ന് വെടിക്കെട്ട്, ലക്നൗവിനെ തകർത്ത് പ്ലേ ഓഫ് പോരാട്ടം കൈവിടാതെ മുംബൈ ഇന്ത്യൻസ്
രോഹിത് മടങ്ങിയെത്തി, മുംബൈ ഉയിര്‍ത്തെഴുന്നേറ്റു; വാംഖഡെയില്‍ റണ്‍മല കടന്ന് മുംബൈ ഇന്ത്യന്‍സ്