താരാരാധന മൂത്തു; കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകന്‍റെ പരാക്രമം- വീഡിയോ

Web Desk |  
Published : May 13, 2018, 12:38 PM ISTUpdated : Oct 02, 2018, 06:32 AM IST
താരാരാധന മൂത്തു; കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകന്‍റെ പരാക്രമം- വീഡിയോ

Synopsis

പ്രിയ താരത്തിന്‍റെ കാലില്‍ തൊടാനും സെല്‍ഫിയെടുക്കാനും ശ്രമിച്ചു

ദില്ലി: ക്രിക്കറ്റില്‍ താരാരാധന പുതുമയുള്ള കാര്യമല്ല. സച്ചിന്‍ ടെന്‍ഡുള്‍ക്കറെ ദൈവമായാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടിരുന്നത്. സച്ചിന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്ന ആരാധകരെ പലകുറി നമ്മള്‍ കണ്ടിരിക്കുന്നു. ഈ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും മുന്‍ ഇന്ത്യന്‍ നായകനുമായ എംഎസ് ധോണിയുടെ കാലും ഇതേ രീതിയില്‍ ആരാധകര്‍ തൊടുകയുണ്ടായി.  

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയോടുള്ള ആരാധന മൂത്ത് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതാണ് പുതിയ സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില്‍ കടന്ന ആരാധകന്‍ പ്രിയ താരത്തിന്‍റെ കാലില്‍ തൊടാനും സെല്‍ഫിയെടുക്കാനും ശ്രമിച്ചു. എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫ് ഓടിയെത്തി മൈതാനത്ത് നിന്ന് ആരാധകനെ നീക്കി. 

മത്സരത്തില്‍ 40 പന്തില്‍ 70 റണ്‍സടിച്ച് മിന്നും ഫോമിലായിരുന്നു കോലി. കോലിക്കൊപ്പം എബിഡിയും തകര്‍ത്തടിച്ചപ്പോള്‍ ഡല്‍ഹിക്കതിരെ അഞ്ച് വിക്കറ്റിന് ബാംഗ്ലൂര്‍ ജയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരിച്ചെത്തിയ രോഹിത്തിനൊപ്പം റിക്കൽട്ടനും ചേര്‍ന്ന് വെടിക്കെട്ട്, ലക്നൗവിനെ തകർത്ത് പ്ലേ ഓഫ് പോരാട്ടം കൈവിടാതെ മുംബൈ ഇന്ത്യൻസ്
രോഹിത് മടങ്ങിയെത്തി, മുംബൈ ഉയിര്‍ത്തെഴുന്നേറ്റു; വാംഖഡെയില്‍ റണ്‍മല കടന്ന് മുംബൈ ഇന്ത്യന്‍സ്