സ്പിന്നിനെ നേരിട്ട് പഠിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയോഗിച്ചത് കോഴിക്കോട്ടുകാരനെ

By Web TeamFirst Published Sep 26, 2018, 4:48 PM IST
Highlights
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് സ്പിന്നിനെ നേരിട്ട പഠിക്കാന്‍ മലയാളി സ്പിന്നറുടെ സഹായവും. പാക്കിസ്ഥാനെയാണ് അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് നേരിടേണ്ടത്. യുഎഇയിലാണ് മത്സരം. കഴിഞ്ഞ തവണ പാക്കിസ്ഥാന് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓസീസ് ബുദ്ധിമുട്ടിയിരുന്നു.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് സ്പിന്നിനെ നേരിട്ട പഠിക്കാന്‍ മലയാളി സ്പിന്നറുടെ സഹായവും. പാക്കിസ്ഥാനെയാണ് അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് നേരിടേണ്ടത്. യുഎഇയിലാണ് മത്സരം. കഴിഞ്ഞ തവണ പാക്കിസ്ഥാന് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓസീസ് ബുദ്ധിമുട്ടിയിരുന്നു. ഇത്തവണ രണ്ട് സ്പിന്നര്‍മാരെ ഓസീസിന് നേരിടേണ്ടി വരിക. സുല്‍ഫിക്കര്‍ ബാബറിനൊപ്പം ഷദാബ് ഖാനും ടീമിലുണ്ട്. സ്പിന്നര്‍മാരെ നേരിടുമ്പോഴുള്ള വെല്ലുവിളി മറികടക്കാനാണ് മലയാളി സ്പിന്നര്‍ ഒള്‍പ്പെടെയുള്ളവരുടെ സഹായം തേടുന്നത്.

ടീമിന്റെ സ്പിന്‍ ബൗളിംഗ് കോച്ച് എസ്. ശീറാമിന്റെ നിര്‍ദേശ പ്രകാരം രണ്ട് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ സേവനമാണ് ഓസ്‌ട്രേലിയ ഉറപ്പുവരുത്തിയിക്കുന്നത്. സ്ലോ ലെഫ്റ്റ് ആം സ്പിന്നര്‍ കെ.കെ ജിയാസ്, ലെഗ് സ്പിന്നര്‍ പ്രദീപ് സാഹു എന്നിവരാണ് ശ്രീറാമിനൊപ്പം ഓസീസിനെ സഹായിക്കുക. ഇതില്‍ ജിയാസ് കോഴിക്കോട്, നരിക്കുനി സ്വദേശിയാണ്. ഇന്ത്യ എ ടീമിനെതിരേ കളിച്ച ചില താരങ്ങള്‍ ഇപ്പോഴത്തെ ഓസീസ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിട്ട് കൂടുതല്‍ പഠിക്കുകയെന്നതാണ് ഓസീസ് ക്രിക്കറ്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയില്‍ നടക്കുന്ന ്ക്യാംപില്‍ ഇരുവരും പന്തെറിയുന്നുണ്ട്. 

ടീമിന്റ കണ്‍സള്‍ട്ടന്റായ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശ്രീധരന്‍ ശ്രീറാമാണ് ഈ വെല്ലുവിളിയെ നേരിടുവാന്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ട സഹായം നല്‍കുന്നത്. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള സാഹു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് വിവിധ തരം റിസ്റ്റ് സ്പിന്‍ ബൗളിംഗിനെക്കുറിച്ചും അവ എങ്ങനെ നേരിടണമെന്നുമെല്ലാം വിശദീകരിച്ചു കൊടുക്കുന്നുണ്ടെന്നാണ് ശ്രീറാം പറയുന്നത്.

click me!