ജയത്തിനൊപ്പം 100 ഗോളും; ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി തിളങ്ങുന്നു

By Web TeamFirst Published Jan 21, 2019, 10:34 AM IST
Highlights

ലീഗിൽ 23 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 60 പോയിന്‍റുമായി ലിവര്‍പൂളാണ് തലപ്പത്ത്. 56 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 51 പോയിന്‍റുമായി ടോട്ടനം മൂന്നാം സ്ഥാനത്തുമുണ്ട്. ചെല്‍സി, ആഴ്‍സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ വമ്പന്‍മാര്‍ 4 മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളിലുണ്ട്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനം ഹോർട്ട്സ്പറും ജയിച്ചുകയറി. ഹഡേഴ്സ്ഫീൽഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപിച്ചത്. ഡാനിലോ, റഹീം സ്റ്റെർലിംഗ്, ലിറോയ് സാനെ എന്നിവരാണ് സിറ്റിക്കായ് ഗോൾ നേടിയത്. ഇതോടെ സീസണിൽ 100 ഗോള്‍ നേടുന്ന ആദ്യ യൂറോപ്യന്‍ ടീമെന്ന ഖ്യാതിയും ഗാര്‍ഡിയോളയുടെ സിറ്റി സ്വന്തമാക്കി.

ഫുൾഹാമിനെ ഇഞ്ചുറി ടൈം ഗോളിൽ കീഴടക്കിയ ടോട്ടനമാകട്ടെ വിജയവഴിയിൽ തിരിച്ചെത്തി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ടോട്ടനത്തിന്‍റെ ജയം. 92ാം മിനിറ്റിൽ ഹാരി വിങ്ക്സ് ആണ് വിജയഗോള്‍നേടിയത്.

ലീഗിൽ 23 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 60 പോയിന്‍റുമായി ലിവര്‍പൂളാണ് തലപ്പത്ത്. 56 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 51 പോയിന്‍റുമായി ടോട്ടനം മൂന്നാം സ്ഥാനത്തുമുണ്ട്. ചെല്‍സി, ആഴ്‍സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ വമ്പന്‍മാര്‍ 4 മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളിലുണ്ട്.

click me!