സെഞ്ചുറി തികച്ച് മാഞ്ചസ്റ്റര്‍ സിറ്റി

web desk |  
Published : May 13, 2018, 11:17 PM ISTUpdated : Jun 29, 2018, 04:29 PM IST
സെഞ്ചുറി തികച്ച് മാഞ്ചസ്റ്റര്‍ സിറ്റി

Synopsis

ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ സതാംപ്ടണെ തോല്‍പ്പിച്ചതോടെയാണ് സിറ്റി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്ര നേട്ടവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ലീഗിന്റ ചരിത്രത്തിലാദ്യമായി 100 പോയിന്റ് സിറ്റി സ്വന്തമാക്കി. ഇന്നേവരെ മറ്റൊരു ടീമിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം. ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ സതാംപ്ടണെ തോല്‍പ്പിച്ചതോടെയാണ് സിറ്റി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 94 മിനുറ്റ് ഗോള്‍ രഹിതമായിരുന്നു മത്സരം. എന്നാല്‍ 95ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജീസസ് വിജയഗോള്‍ നേടി.

പെപ് ഗ്വാഡിയോളയുടെ മാനേജിങ് കരിയറിലും ആദ്യമായാണ് 100 പോയന്റ് പിറക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സീസണ്‍ 32 വിജയങ്ങളും നാലു സമനിലയും രണ്ട് പരാജയങ്ങളുമായാണ് അവസാനിച്ചത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാത്രമാണ് സിറ്റിയെ പരാജയപ്പെടുത്തിയത്. 32 വിജയങ്ങള്‍ എന്നതും, 106 ഗോളുകള്‍ അടിച്ചു എന്നതും ലീഗ് റെക്കോര്‍ഡാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരിച്ചെത്തിയ രോഹിത്തിനൊപ്പം റിക്കൽട്ടനും ചേര്‍ന്ന് വെടിക്കെട്ട്, ലക്നൗവിനെ തകർത്ത് പ്ലേ ഓഫ് പോരാട്ടം കൈവിടാതെ മുംബൈ ഇന്ത്യൻസ്
രോഹിത് മടങ്ങിയെത്തി, മുംബൈ ഉയിര്‍ത്തെഴുന്നേറ്റു; വാംഖഡെയില്‍ റണ്‍മല കടന്ന് മുംബൈ ഇന്ത്യന്‍സ്