പറന്ന് പറന്ന് പറന്ന് സഞ്ജു

web desk |  
Published : May 13, 2018, 10:11 PM ISTUpdated : Oct 02, 2018, 06:35 AM IST
പറന്ന് പറന്ന് പറന്ന് സഞ്ജു

Synopsis

20 മീറ്ററോളം ഓടിയെത്തിയാണ് സഞ്ജു ക്യാച്ചെടുത്തത്. 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ ക്യാച്ചുമായി സഞ്ജു സാംസണ്‍. ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നത്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് പാണ്ഡ്യ ഉയര്‍ത്തിയടിച്ചു.

എന്നാല്‍ മിഡ് വിക്കറ്റില്‍ 20 മീറ്ററോളം ഓടിയെത്തിയ സഞ്ജു വായുവില്‍ പറന്ന് പന്ത് കൈക്കലാക്കി. ഐപിഎല്‍ 11ാം സീസണിലെ മികച്ച ക്യാച്ചുകളില്‍ ഒന്നാണിതെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നത്. ഇന്ന് മാത്രം മൂന്ന് ക്യാച്ചുകളാണ് സഞ്ജു സ്വന്തമാക്കിയത്. ക്യാച്ചിന്റെ വീഡിയോ കാണാം..
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരിച്ചെത്തിയ രോഹിത്തിനൊപ്പം റിക്കൽട്ടനും ചേര്‍ന്ന് വെടിക്കെട്ട്, ലക്നൗവിനെ തകർത്ത് പ്ലേ ഓഫ് പോരാട്ടം കൈവിടാതെ മുംബൈ ഇന്ത്യൻസ്
രോഹിത് മടങ്ങിയെത്തി, മുംബൈ ഉയിര്‍ത്തെഴുന്നേറ്റു; വാംഖഡെയില്‍ റണ്‍മല കടന്ന് മുംബൈ ഇന്ത്യന്‍സ്