ഹാട്രിക്കുമായി വീണ്ടും അഗ്യൂറോ; ചെല്‍സിക്കെതിരെ സിറ്റിയുടെ ഗോള്‍വര്‍ഷം

By Web TeamFirst Published Feb 11, 2019, 11:46 AM IST
Highlights

13,19,56 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഹാട്രിക്ക്. റഹീം സ്റ്റെര്‍ലിംഗ് രണ്ടും ഗുണ്‍ഡോഗന്‍ ഒരു ഗോളും നേടി. നാല്, എണ്‍പത് മിനിറ്റുകളിലാണ് സ്റ്റെര്‍ലിംഗ് ലക്ഷ്യം കണ്ടത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍വര്‍ഷം. സിറ്റി എതിരില്ലാത്ത ആറ് ഗോളിന് ചെല്‍സിയെ തകര്‍ത്തു. സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് കരുത്തിലാണ് സിറ്റിയുടെ ജയം.

13,19,56 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഹാട്രിക്ക്. റഹീം സ്റ്റെര്‍ലിംഗ് രണ്ടും ഗുണ്‍ഡോഗന്‍ ഒരു ഗോളും നേടി. നാല്, എണ്‍പത് മിനിറ്റുകളിലാണ് സ്റ്റെര്‍ലിംഗ് ലക്ഷ്യം കണ്ടത്.
ജയത്തോടെ സിറ്റി ലീഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 65 പോയിന്‍റുമായി ലിവര്‍പൂളിന് ഒപ്പമാണെങ്കിലും മികച്ച ഗോള്‍ ശരാശരിയിലാണ് പെപ് ഗാര്‍ഡിയോളയുടെ സിറ്റി ഒന്നാം സ്ഥാനം വീണ്ടെടുത്തത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു.ഡാവിന്‍സണ്‍ സാഞ്ചസ്, ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, സോന്‍ ഹ്യുംഗ് മിന്‍ എന്നിവരുടെ ഗോളുകള്‍ക്കാണ് ടോട്ടനത്തിന്‍റെ ജയം. ജാമി വാര്‍ഡിയാണ് ലെസ്റ്ററിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ 60 പോയിന്‍റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ടോട്ടനം. 32 പോയിന്‍റുള്ള ലെസ്റ്റര്‍ പന്ത്രണ്ടാം സ്ഥാനത്താണ്.

click me!