ലിവര്‍പൂള്‍ ഒന്നാമത്; ഇന്ന് സിറ്റി- ചെല്‍സി ഗ്ലാമര്‍ പോര്

Published : Feb 10, 2019, 09:46 AM IST
ലിവര്‍പൂള്‍ ഒന്നാമത്; ഇന്ന് സിറ്റി- ചെല്‍സി ഗ്ലാമര്‍ പോര്

Synopsis

താല്‍ക്കാലിക കോച്ച് ഒലേ സോള്‍ഷെയറിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ഫുള്‍ഹാമിനെ തോല്‍പിച്ചു. പോള്‍ പോഗ്ബയുടെ ഇരട്ടഗോള്‍ മികവിലാണ് യുണൈറ്റഡിന്റെ ജയം.

മാഞ്ചസ്റ്റര്‍: താല്‍ക്കാലിക കോച്ച് ഒലേ സോള്‍ഷെയറിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ഫുള്‍ഹാമിനെ തോല്‍പിച്ചു. പോള്‍ പോഗ്ബയുടെ ഇരട്ടഗോള്‍ മികവിലാണ് യുണൈറ്റഡിന്റെ ജയം. ആന്റണി മാര്‍ഷ്യാല്‍ ആണ് മൂന്നാം ഗോള്‍ നേടിയത്. സോള്‍ഷെയറിന് കീഴില്‍ പതിനൊന്ന്
കളിയില്‍ യുണൈറ്റഡിന്റെ പത്താം ജയമാണിത്.

ഇതോടെ 51 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും യുണൈറ്റഡിന് കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഹഡേഴ്‌സ്ഫീല്‍ഡിനെ തോല്‍പിച്ചു. അലക്‌സ് ഇവോബി, അലക്‌സാന്ദ്രേ ലകാസെറ്റെ എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍. 50 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ്
ആഴ്‌സണല്‍.

ഇരുപതാം ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബോണ്‍മൗത്തിനെ തോല്‍പിച്ചു. സാദിയോ മാനേ, ജോര്‍ജിനോ വിനാള്‍-ഡം, മുഹമ്മദ് സലാ എന്നിവരുടെ ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. 65 പോയിന്റോടെയാണ് ലിവര്‍പൂള്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. ഇന്ന് ഗ്ലാമര്‍ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ചെല്‍സിയെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പണമടയ്ക്കാന്‍ കഴിഞ്ഞില്ല; ജംഷഡ്പൂര്‍ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി
ലോകകപ്പ് ഓഹരി വില്‍പ്പനയില്‍ പ്രതിഷേധിച്ച് ഫിഫ ഉപദേഷ്ടാവ് രാജിവച്ചു