ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡും; ഏറ്റവും വെറുക്കപ്പെട്ട ടീമുകള്‍; കാരണം ഇതാണ്

Published : Jul 31, 2018, 12:40 PM IST
ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡും; ഏറ്റവും വെറുക്കപ്പെട്ട ടീമുകള്‍; കാരണം ഇതാണ്

Synopsis

മിറര്‍ നടത്തിയ സര്‍വ്വെയില്‍ ആരാധകര്‍ ഏറ്റവും വെറുക്കുന്ന ടീമുകള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും. ഇങ്ങ് കൊച്ച് കേരളത്തില്‍ പോലും ഇരു ടീമുകള്‍ക്കും വലിയ ആരാധക വൃന്ദമുണ്ട്. എന്നാല്‍ ചുവന്ന ചെകുത്താന്‍മാരുടെയും നീലപ്പടയുടെയും ആരാധകരെ നിരാശരാക്കുന്ന സര്‍വ്വെ ഫലമാണ് കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ സ്ഥാപനമായ മിറര്‍ പുറത്തുവിട്ടത്.

ഏറ്റവും വെറുക്കപ്പെട്ട ടീമുകളുടെ പട്ടികയില്‍ മുന്നിലാണ് ചെല്‍സിയും മാഞ്ചസ്റ്ററും. ഏറ്റവും വെറുക്കപ്പെട്ട ടീമുകളുടെ കാര്യത്തിലെ ഒന്നാം സ്ഥാനം ചെല്‍സിക്കാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്താണ് മൗറീന്യോയുടെ മാഞ്ചസ്റ്റര്‍. സര്‍വ്വേയില്‍ പങ്കെടുത്തതില്‍ 68.7 ശതമാനം പേരാണ് ചെല്‍സിയാണ് വെറുക്കപ്പെട്ട ടീം എന്ന് പ്രഖ്യാപിച്ചത്. 68.1 ശതമാനം പേരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെറുക്കുന്നുവെന്ന് വ്യക്തമാക്കിയത്.

പ്രീമിയര്‍ ലീഗ് ടീമുകളുടെ കാര്യത്തിലുള്ള സര്‍വ്വെയാണ് മിറര്‍ നടത്തിയത്. ചെല്‍സിയും മാഞ്ചസ്റ്ററും മാത്രമല്ല വമ്പന്‍മാരെല്ലാം വെറുക്കപ്പെട്ടവരുടെ പട്ടികയില്‍ തന്നെ. ലിവര്‍പൂള്‍, വെസ്റ്റ്ഹാം, ആഴ്‌സണല്‍, ടോട്ടനം എന്നീ വമ്പന്‍മാരാണ് മൂന്നു മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളിലെന്ന് കൂടി അറിയണം.

പ്രതിരോധ ഫുട്ബോള്‍ കളിക്കുന്നതാണ് ചെല്‍സിയില്‍ നിന്ന് ആരാധകരെ അകറ്റുന്നതെന്നാണ് വ്യക്തമാകുന്നത്. മൗറീന്യോ യുഗത്തിലെ പരീക്ഷണങ്ങളാണ് യുണൈറ്റഡിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തല്‍.

ഏറ്റവും ഇഷ്ടമുള്ള ടീമുകളുടെ കാര്യത്തില്‍ വമ്പന്‍മാരില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാത്രമാണ് മുന്നിലെത്താനായത്. മൂന്നാം സ്ഥാനത്താണ് ഗാര്‍ഡിയോളയുടെ ടീം. നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന പകിട്ടാണ് അവര്‍ക്ക് തുണയായത്. ബേണ്‍മൗത്താണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്