
ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരുടെ അംഗീകാരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച കളിക്കാരനായി റൊണാള്‍ഡോയെ തിരഞ്ഞെടുത്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് ആയിരം മത്സരം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ച് ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 24 ശതമാനം പേരാണ് റൊണാള്‍ഡോക്കായി വോട്ട് ചെയ്തത്. യുണൈറ്റഡിനായി 632 മത്സരങ്ങള്‍ കളിച്ച റയാന്‍ ഗിഗ്സ് 21 ശതമാനം വോട്ടുമായി രണ്ടാമതും , പോള്‍ സ്കോള്‍സ് 17 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തുമെത്തി.
2003നും 2009നും ഇടയില്‍ യുണൈറ്റഡിനായി 196 മത്സരങ്ങളില്‍ കളിച്ച റൊണാള്‍ഡോ 84 ഗോളുകള്‍ നേടി. മൂന്ന് പ്രീമിയര്‍ ലീഗ് ജയങ്ങളിലും ചാംപ്യന്‍സ് ലീഗിലും ക്ലബ്ബ് ലോകകപ്പിലും ഓരോ കിരീടനേട്ടങ്ങളിലും പങ്കാളിയായി. മികച്ച ഗോളിനുള്ള വോട്ടെടുപ്പില്‍ അത്ഭുതമൊന്നും ഉണ്ടായില്ല.
2010-1.11 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ വെയിന്‍ റൂണി നേടിയ ബൈസിക്കിള്‍ കിക്ക് 53 ശതമാനത്തിന്റെ പിന്തുണയോടെ ഒന്നാമതെത്തി.
ഗോള്‍കീപ്പറായുള്ള മികച്ച പ്രകടനം ഡേവിഡ് ഡി ഹിയയുടേതെന്നും മാന്‍ യു ആരാധകര്‍. 2011-12 സീസണില്‍ ചെല്‍സിക്കെതിരായ സേവാണ് വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!