പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന് ജയം; പുതിയ പരിശീലകന് കീഴില്‍ മാഞ്ചസ്റ്റര്‍ ഇന്നിറങ്ങും

By Web TeamFirst Published Dec 22, 2018, 10:54 AM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍ പൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍വ്‌സിനെ പരാചപ്പെടുത്തി. പതിനെട്ടാം മിനുറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സ്വലാഹും, 68- മിനുറ്റില്‍ വിര്‍ജിന്‍ വാന്‍ ജിക്കും നേടി. ജയത്തോടു കൂടി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂള്‍ ലീഡ് നാലായിയുയര്‍ത്തി.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍ പൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍വ്‌സിനെ പരാചപ്പെടുത്തി. പതിനെട്ടാം മിനുറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സ്വലാഹും, 68- മിനുറ്റില്‍ വിര്‍ജിന്‍ വാന്‍ ജിക്കും നേടി. ജയത്തോടു കൂടി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂള്‍ ലീഡ് നാലായിയുയര്‍ത്തി. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൊ സലായുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ വാന്‍ ഡൈക്കിന്റെ ഗോളില്‍ ലിവര്‍പൂള്‍ മൂന്ന് പോയന്റും നേടി. 

ഇന്ന്, ഇടക്കാല പരിശീലകന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇന്ന് ആദ്യമത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കാര്‍ഡിഫ് സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളികള്‍. കാര്‍ഡിഫ് മൈതാനത്ത് ഇന്ത്യന്‍സമയം രാത്രി 11 മണിക്കാണ് മത്സരം. ഹൊസെ മൗറീന്യോ പുറത്തായതിന് ശേഷം ചുമതല ഏറ്റെടുത്ത ഒലേ സോള്‍ഷെയറിന്റെ പരിശീനത്തില്‍ യുണൈറ്റഡ് ആദ്യമായാണ് മത്സരിക്കുന്നത്. 26 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണിപ്പോള്‍ യുണൈറ്റഡ്.

മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, രാത്രി 8.30ന് ക്രിസ്റ്റല്‍ പാലസിനെ നേരിടും. സിറ്റിയുടെ ഹോംഗ്രൗണ്ടിലാണ് മത്സരം. അതേസമയം മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ രാത്രി 8.30ന് ചെല്‍സിയും ലെസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ എത്തും. നീലവില്‍ ചെല്‍സി നാലാമതും, ലെസ്റ്റര്‍ പന്ത്രണ്ടാം സ്ഥാനത്തുമാണ്. വൈകീട്ട് ആറിന് തുടങ്ങുന്ന മത്സരത്തില്‍ ആഴ്‌സനലിന്റെ എതിരാളികള്‍ ബേണ്‍ലിയാണ്.

click me!