ഒടുവിൽ മനിഷ് പാണ്ഡെ-റോബിൻ ഉത്തപ്പ സഖ്യം വേര്‍പിരിഞ്ഞു

By Web DeskFirst Published Jan 27, 2018, 5:00 PM IST
Highlights

മനിഷ് പാണ്ഡെയും റോബിൻ ഉത്തപ്പയും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞവരാണ്. ഇരുവരും ബാംഗ്ലൂര്‍ സ്വദേശികളും. ഐപിഎല്ലിൽ 2008 മുതൽ ഒരേ ടീമിൽ കളിച്ചെന്ന അത്യപൂര്‍വ്വ റെക്കോര്‍ഡിന് ഉടമകളായിരുന്നു ഇരുവരും. ആദ്യം മുംബൈ ഇന്ത്യൻസിലും പിന്നീട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും അതിനുശേഷം പൂനെ വാരിയേഴ്‌സിലും മനിഷ് പാണ്ഡെയും റോബിൻ ഉത്തപ്പയും ഒരുമിച്ചായിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഈ ബാംഗ്ലൂര്‍ സ്വദേശികള്‍ ഒരുമിച്ചാണ് ഐപിഎൽ കളിച്ചത്. ഐപിഎല്ലിൽ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത കൂട്ടുകെട്ട് റെക്കോര്‍ഡായിരുന്നു ഇത്. എന്നാൽ ഇത്തവണത്തെ താരലേലത്തോടെ റോബിൻ ഉത്തപ്പ-മനിഷ് പാണ്ഡെ സഖ്യം വേര്‍പിരിഞ്ഞു. മനിഷ് പാണ്ഡെയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയപ്പോള്‍, റോബിൻ ഉത്തപ്പയെ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് കൊൽക്കത്ത നിലനിര്‍ത്തുകയായിരുന്നു. ഇതോടെ 2008ന് ശേഷം ഇതാദ്യമായി ഉത്തപ്പയും മനിഷ് പാണ്ഡെയും രണ്ടു വ്യത്യസ്‌ത ടീമുകളിൽ എത്തുകയാണ്.

click me!