യുഎസ് ഓപ്പണ്‍; മുന്‍ ചാമ്പ്യന്‍ മാരിന്‍ സിലിച്ച് സെമി കാണാതെ പുറത്ത്

Published : Sep 06, 2018, 09:24 AM ISTUpdated : Sep 10, 2018, 05:12 AM IST
യുഎസ് ഓപ്പണ്‍; മുന്‍ ചാമ്പ്യന്‍ മാരിന്‍ സിലിച്ച് സെമി കാണാതെ പുറത്ത്

Synopsis

വനിതകളിൽ അമേരിക്കയുടെ മാഡിസൺ കീസും സെമിയിലേക്ക് മുന്നേറി. അവസാന ക്വാർട്ടറിൽ സ്പാനിഷ് താരം കാർല സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയയാണ് മാഡിസൺ കീസിന്‍റെ മുന്നേറ്റം. സ്കോർ 6.4, 6.3

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നിസിൽ മുൻ ചാംപ്യനും ഏഴാം സീഡുമായ മാരിൻ സിലിച്ച് പുറത്തായി. ജപ്പാൻ താരം കി നിഷികോരിയാണ് ക്വാർട്ടർ പോരാട്ടത്തിൽ സിലിച്ചിനെ വീഴ്ത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിലിച്ചിന്‍റെ തോൽവി. സ്കോർ 2-.6, 6-.4, 7-.6, 4-.6, 6.-4. 2014ലെ യുഎസ് ഓപ്പൺ ചാംപ്യനാണ് സിലിച്ച്.

മറ്റൊരു ക്വാർട്ടറിൽ മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ചും ഓസ്ട്രേലിയൻ താരം ജോൺ മിൽമാനും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയ ദോക്യോവിച്ച് സെമിയിലേക്ക് കുതിക്കുമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം വനിതകളിൽ അമേരിക്കയുടെ മാഡിസൺ കീസും സെമിയിലേക്ക് മുന്നേറി. അവസാന ക്വാർട്ടറിൽ സ്പാനിഷ് താരം കാർല സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയയാണ് മാഡിസൺ കീസിന്‍റെ മുന്നേറ്റം. സ്കോർ 6.4, 6.3

PREV
click me!

Recommended Stories

ബംഗാൾ തിരഞ്ഞെടുപ്പിന് മുമ്പെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് ബിജെപിയിലേക്ക്
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം, ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉള്‍പ്പെടെ 3 പേരെ പരസ്യമായി തൂക്കിലേറ്റി