ഇക്കാര്‍ഡി ഇന്റര്‍ വിട്ടേക്കും; താരത്തിന് പിന്നാലെ വമ്പന്‍ ക്ലബുകള്‍

By Web TeamFirst Published Feb 20, 2019, 10:45 AM IST
Highlights

ഇന്റര്‍ മിലാന്‍ ക്ലബുമായി കുറച്ച് ദിവസങ്ങളായി ഇടഞ്ഞിട്ടാണ് അവരുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ മൗറ ഇക്കാര്‍ഡി. രണ്ടാഴ്ച മുമ്പ് ഇക്കാര്‍ഡിയെ ഇന്റര്‍ മിലാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടര്‍ന്നാണ് താരം ക്ലബുമായി അകന്നത്. അതിനു ശേഷം ഇതുവരെ ഇക്കാര്‍ഡി ടീമിനായി കളിച്ചിട്ടില്ല.

മിലാന്‍: ഇന്റര്‍ മിലാന്‍ ക്ലബുമായി കുറച്ച് ദിവസങ്ങളായി ഇടഞ്ഞിട്ടാണ് അവരുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ മൗറ ഇക്കാര്‍ഡി. രണ്ടാഴ്ച മുമ്പ് ഇക്കാര്‍ഡിയെ ഇന്റര്‍ മിലാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടര്‍ന്നാണ് താരം ക്ലബുമായി അകന്നത്. അതിനു ശേഷം ഇതുവരെ ഇക്കാര്‍ഡി ടീമിനായി കളിച്ചിട്ടില്ല. യൂറോപ്പാ ലീഗില്‍ റാപിഡ് വിയെന്ന, സീരി എയില്‍ സാംപ്‌ഡോറിയക്കെതിരെയും ഇക്കാര്‍ഡി കളിച്ചിരുന്നില്ല. ഇക്കാര്‍ഡി ഇനി ഇന്റര്‍ ജേഴ്‌സിയില്‍ കളിക്കമെന്നുണ്ടെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം തിരികെ നല്‍കണമെന്ന് ഭാര്യയും ഏജന്റുമായ വാന്‍ഡ നാര ക്ലബ് അധികൃതരെ അറിയിച്ചിരുന്നു. 

ഇക്കാര്‍ഡി ക്ലബുമായി ഉടക്കിയതോടെ വലിയ ക്ലബുകള്‍ താരത്തിന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ക്ലബുകളാണ് ഇക്കാര്‍ഡിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ഇക്കാര്‍ഡിയെ ടീമിലെത്തിക്കാമെന്നാണ് റയല്‍ മാഡ്രിഡിന്റെ പ്രതീക്ഷ. അതേ സമയം, റൊണാള്‍ഡോയ്‌ക്കൊപ്പം ഇക്കാര്‍ഡി കൂടിയെത്തിയാല്‍ ഇറ്റലിയന്‍ ലീഗില്‍ എതിരാളികളുണ്ടാവില്ലെന്ന് യുവന്റസ് കരുതുന്നു.

click me!