എന്തുകൊണ്ടാണ് ഈ 7 വയസുകാരന്‍ പാക്കിസ്ഥാന്റെ ബൗളിംഗ് പ്രതീക്ഷയാകുന്നത്

By Web DeskFirst Published Jun 2, 2016, 8:26 PM IST
Highlights

ലാഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു ഏഴു വയസുകാരന്‍ പയ്യന്റെ ബൗളിംഗിനെക്കുറിച്ചാണ്. പേസ് ബൗളര്‍മാക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ എഹ്സാന്‍ ഉള്ള എന്ന ഏഴു വയസുകാരന്‍ പാക്കിസ്ഥാന്റെ പേസ് ബൗളിംഗ് പ്രതീക്ഷയാണെന്ന് കരുതുന്നവരാണ് ഏറെയും. പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സന മിര്‍ തന്റെ ട്വിറ്ററില്‍ എഹ്സാന്‍ ബൗള്‍ ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ക്രിക്കറ്റ്‌ വൃത്തങ്ങളില്‍ എഹ്സാന്റെ ബൗളിംഗ് ചര്‍ച്ചയായത്.

ഏഴാം വയസില്‍ തന്നെ രാജ്യാന്തര താരങ്ങളപ്പോലും വെല്ലുന്ന(പലരെയും നാണിപ്പിക്കുന്ന) ക്ലീന്‍ ആക്ഷനോടെ പന്തെറിയാന്‍ കഴിയുന്നു എന്നതാണ് എഹ്സാന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ്. കൃത്യമായ പരിശീലനം നല്‍കി വളര്‍ത്തിയെടുത്താല്‍ എഹ്സാന്‍ വഖാറിനും അക്രത്തിനും അക്തറിനുമെല്ലാം പിന്‍ഗാമിയാവുമെന്നാണ് പാക്സ ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്. പാക് ടീം വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മലും ട്വിറ്ററില്‍ എഹ്സാന്റെ മികവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.

click me!