
കൊച്ചി: കൊച്ചി പള്ളുരുത്തി സ്നേഹഭവനിലെ കുഞ്ഞുങ്ങൾക്ക് കൈനിറയെ സമ്മാനങ്ങളുമായി മെൽബൺ സിറ്റി എഫ്സി ടീം എത്തി. കളിയിലെ കരുത്തർ കുഞ്ഞുങ്ങൾക്കൊപ്പം ഫുട്ബോളും കളിച്ചാണ് മടങ്ങിയത്. മെൽബൺ സിറ്റി എഫ്സിയിലെ താരങ്ങളെ കണ്ടപ്പോൾ സ്നേഹഭവനിലെ കുട്ടികൾക്ക് ആദ്യം അന്പരപ്പ്. പിന്നെ സ്വാഗതഗാനം.
താരങ്ങളും കുഞ്ഞുങ്ങൾക്കൊപ്പം കൂടിയതോടെ അവരുടെ അമ്പരപ്പ് ആവേശത്തിലേക്ക് വഴിമാറി. മഴയൊന്ന് കുറഞ്ഞതോടെ സ്നേഹഭവന് മുന്നിലെ മൈതാനത്തേക്ക് മെൽബൺ സിറ്റി എഫ്സി താരങ്ങളുടെ കൈ പിടിച്ച് കുഞ്ഞുങ്ങളും ഇറങ്ങി.പിന്നെ കാൽപ്പന്തുകളിയുടെ സമയം.
കുട്ടികൾക്കൊപ്പമുള്ള ഈ സമയം ഏറ്റവും അവിസ്മരണീയമെന്ന് ക്യാപ്റ്റൻ സ്കോട്ട് ജമെയ്സൺ. കൈനിറയെ സമ്മാനങ്ങൾ കിട്ടിയതോടെ കുഞ്ഞുമുഖങ്ങളിൽ നിറയെ ചിരി. ഈ മാസം 24 മുതൽ 28 വരെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ലാ ലിഗ വേൾഡ് മത്സരങ്ങൾ നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!