രക്ഷകനായി മെസി; ലാ ലിഗയില്‍ സെവിയ്യയെ തകര്‍ത്ത് ബാഴ്‌സലോണ

By Web TeamFirst Published Feb 23, 2019, 11:28 PM IST
Highlights

മെസിയുടെ തകര്‍പ്പന്‍ ഹാട്രിക്ക് ഗോള്‍ മികവില്‍ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ട് തവണ പിറകില്‍ പോയ ശേഷം തിരിച്ചടിച്ച ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സെവിയ്യയെ തകര്‍ക്കുകയായിരുന്നു.

മാഡ്രിഡ്: മെസിയുടെ തകര്‍പ്പന്‍ ഹാട്രിക്ക് ഗോള്‍ മികവില്‍ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ട് തവണ പിറകില്‍ പോയ ശേഷം തിരിച്ചടിച്ച ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സെവിയ്യയെ തകര്‍ക്കുകയായിരുന്നു. കരിയറില്‍ മെസിയുടെ 50ാം ഹാട്രിക്കാണ് സെവിയ്യയുടെ ഗ്രൗണ്ടില്‍ കണ്ടത്. ഒരു ഗോള്‍ സുവാരസിന്റെ വകയായിരുന്നു. ഗോളിന് പിന്നിലും മെസിയുടെ കാലുകളായിരുന്നു.

22ാം മിനിറ്റില്‍ ജീസസ് നവാസിന്റെ ഗോളിലൂടെ സെവിയ്യ മുന്നിലെത്തി. എന്നാല്‍ നാല് മിനിറ്റുകള്‍ക്കകം മെസിയിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. ഇവാന്‍ റാകിടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി വലയില്‍ പതിപ്പിച്ചു. 42ാം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോയിലൂടെ സെവിയ്യ വീണ്ടും മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം മെസി വീണ്ടും ഒപ്പമെത്തിച്ചു. ഡെംബെലയുടെ പാസ് സ്വീകരിച്ച മെസിയുടെ വലങ്കാലന്‍ ഷോട്ട് ഗോള്‍ കീപ്പറെ കീഴടക്കി. 

85ാം മിനിറ്റില്‍ മെസി ബാഴ്‌സയെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ മെസിയുടെ പാസില്‍ ഗോള്‍ നേടി ബാഴ്‌സ വിജയം ഉറപ്പിച്ചു. ജയത്തോടെ ബാഴ്‌സ 25 മത്സരങ്ങളില്‍ 57 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു.

click me!