മെസിക്ക് ജയിലില്‍ പോവേണ്ടിവരില്ല

By Web DeskFirst Published Jul 6, 2016, 11:40 AM IST
Highlights

മാഡ്രിഡ്: നികുതി വെട്ടിപ്പുകേസില്‍ സ്പാനിഷ് കോടതി 21 മാസം തടവുശിക്ഷ വിധിച്ചെങ്കിലും ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ജയിലില്‍ പോവുന്നതില്‍ നിന്ന് ഇളവ് ലഭിച്ചേക്കും. സ്പാനിഷ് നിയമമനുസരിച്ച് ശിക്ഷാ കാലാവധി രണ്ടുവര്‍ഷത്തില്‍ കുറവാണെങ്കിലോ കേസിന് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലോ നലനടപ്പ് മാത്രം മതിയാവും.
 
അതുകൊണ്ടുതന്നെ മെസിക്കും പിതാവിനും ജയിലില്‍ പോവേണ്ടിവരില്ലെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പിഴത്തുക അടയ്ക്കേണ്ടിവരും. മെസിക്ക് 20 ലക്ഷം യൂറോയും പിതാവ് ജോര്‍ജ് മെസിക്ക് 15 ലക്ഷം യൂറോയുമാണ് കോടതി പിഴയായി വിധിച്ചിരിക്കുന്നത്. ബാഴ്സലോണയിലെ കോടതിയാണ് മെസിയുടെ പിതാവിന്റെയും ശിക്ഷ വിധിച്ചത്.

വിചാരണവേളയില്‍ തനിക്ക് നികുതിവെട്ടിപ്പിനെക്കുറിച്ചോ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ അറിയില്ലെന്നും ഫുട്ബോള്‍ കളിക്കാന്‍ മാത്രമെ അറിയൂവെന്നും മെസി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

click me!