മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിംപിക്‌സ് യോഗ്യത

By Web DeskFirst Published Jul 6, 2016, 9:50 AM IST
Highlights

റിയോ ഒളിംപിക്‌സിനുള്ള എ യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ ഇന്ത്യന്‍ നീന്തല്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ത്യക്ക് അനുവദിച്ച ക്വാട്ടയിലേക്ക് സജന്‍ പ്രകാശിനെയും സന്ദീപ് സേജ്‌വാളിനെയും പരിഗണിച്ച ദേശീയ നീന്തല്‍ ഫെഡറേഷന്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍  
മലയാളി താരത്തിന് റിയോ ബര്‍ത്ത് നല്‍കാന്‍ തീരുമാനിച്ചു.

200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയിലും ഫ്രീസ്‌റ്റൈലിലെ 400, 1500 മീറ്ററുകളില്‍ വിഭാഗങ്ങളിലും സജന്‍ മത്സരിക്കാനാണ് സാധ്യത. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സും മത്സിരക്കുന്നുണ്ട്. ഒളിംപിക്‌സില്‍ മികച്ച പ്രകടനം പുറത്തേടുക്കാന്‍ ശ്രമിക്കുമെന്ന് ഇപ്പോള്‍ തായ്‌ലന്‍ഡില്‍ പരിശീലനം നടത്തുന്ന സജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

1996ലെ അറ്റ്‌ലാന്റാ ഗെയിംസില്‍ മത്സരിച്ച സെബാസ്റ്റ്യന്‍ സേവ്യറിന് ശേഷം ആദ്യമായാണ് ഒരു മലയാളി നീന്തല്‍ താരത്തിന് ഒളിംപിക് ബര്‍ത്ത് ലഭിക്കുന്നത് സജനൊപ്പം ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയ വനിതാ താരം ശിവാനി ഖട്ടാരിയ ഇഷ്ടയിനമായ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും മത്സരിക്കും.

അതേസമയം വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നും കരിയറിലെ മികച്ച ഫോമിലായതിനാലാണ് സജനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് വിശ്വസിക്കുന്നതായും സന്ദീപ് സേജ്‌വാള്‍ പ്രതികരിച്ചു.

click me!