
ബംഗലൂരു: ഓസ്ട്രേലിയക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് മൈക്കല്‍ ക്ലാര്‍ക്ക്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളും. പറഞ്ഞിട്ടെന്താ കാര്യം കക്ഷി ഇപ്പോള്‍ ബംഗലൂരു നഗരത്തിലൂടെ ഓട്ടോ ഓടിക്കുകയാണ്. മാര്‍ച്ച് നാലിന് തുടങ്ങുന്ന ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനുള്ള കമന്ററി ടീം അംഗമായ ക്ലാര്‍ക്ക് നഗരത്തിലൂടെ ഓട്ടോ ഓടിച്ച് പോവുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
ഡ്രൈവര്‍ ആശാനില്‍ നിന്ന് ബാലപാഠങ്ങള്‍ പഠിച്ചശേഷം ക്ലാര്‍ക്ക് പിന്നെ ഒറ്റ വിടലാണ്. ടക്..ടക് വണ്ടി ഓടിക്കാനുള്ള കല സ്വന്തമാക്കിയത് രസകരമായിരുന്നുവെന്ന് പറഞ്ഞ ക്ലാര്‍ക്ക് തന്റെ കരിയറിലെ നല്ലദിനങ്ങള്‍ തുടങ്ങിയ ബംഗലൂരുവിലേക്ക് തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
റിക്കി പോണ്ടിംഗിനുശേഷം ഓസീസ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ക്ലാര്‍ക്ക് അവരെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ചു. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് 2015 ലോകകപ്പിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ക്ലാര്‍ക്ക് വിരമിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!