ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; പൊട്ടിത്തെറിച്ച് ഭാര്യ

Published : Feb 03, 2022, 02:14 PM ISTUpdated : Mar 22, 2022, 05:39 PM IST
ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; പൊട്ടിത്തെറിച്ച് ഭാര്യ

Synopsis

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിവരങ്ങള്‍ ചോര്‍ന്നു. ധോണി ആധാര്‍ കാര്‍ഡ് എടുക്കുന്നത് ട്വീറ്റ് ചെയ്ത സര്‍ക്കാര്‍ ഏജന്‍സി ഇതിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ കൂടി ട്വിറ്ററില്‍ കൂടി പുറത്തു വിടുകയായിരുന്നു. ഇത് റീ-ട്വീറ്റ് ചെയ്ത കേന്ദ്ര നിയമ, ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ് ആകട്ടെ ഈ ട്വീറ്റ് ലൈക്ക് ചെയ്യുകയും ചെയ്തു.

എന്നാല്‍ ആധാര്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് റാഞ്ചിയില്‍ ധോണി ആധാര്‍ കാര്‍ഡ് എടുക്കുന്ന ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തത്. അല്‍പ്പ സമയത്തിനകം രവി ശങ്കര്‍ പ്രസാദ്‌ ഇത് റീ-ട്വീറ്റ് ചെയ്യുകയും ധോണിയെ മാതൃകയാക്കി പുകഴ്ത്തുകയും ചെയ്തു. 

എന്നാല്‍ ചിത്രത്തിനൊപ്പം ധോണിയുടെ വ്യക്തിഗത വിവരങ്ങളും പങ്കുവച്ചിരിക്കുന്നു എന്നു മനസിലാക്കിയ ഭാര്യ സാക്ഷി സിംഗ് ഉടന്‍ തന്നെ മന്ത്രിക്ക് റീ-ട്വീറ്റ് ചെയ്തു. ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ ആധാറിനൊപ്പം വ്യക്തിഗത വിവരങ്ങളും പങ്കു വച്ചിരിക്കുന്നു എന്നും ഇത് നിരാശാജനകം എന്നുമാണ് അവര്‍ വ്യക്തമാക്കിയത്.

എന്നാല്‍ ട്വിറ്ററില്‍ ഉള്ളവര്‍ ഈ ഗുരുതരമായ പിഴവ് അത്ര വേഗം അവസാനിപ്പിക്കാന്‍ തയാറായിരുന്നില്ല. എന്തു നടപടി എടുക്കുമെന്നാണ് മന്ത്രി പറയുന്നതെന്നും ധോണിയുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള ട്വീറ്റില്‍ മന്ത്രി തന്നെയാണ് ലൈക്ക് ചെയ്തിരിക്കുന്നതെന്നും അവരില്‍ ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു. 

ആധുനിക കാലത്തെ അടിമത്തം ചങ്ങലകളിലല്ല, ആധാറിന്റെ രൂപത്തില്‍ ഡിജിറ്റലായിട്ടാണെന്ന് ഒരാള്‍ ചൂണ്ടിക്കാനിക്കുന്നു. ഇന്ത്യക്കാര്‍ക്ക് സ്വകാര്യതയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതിയില്‍ വരെ പറയുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് മറ്റൊരു ട്വീറ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് കളിക്കാന്‍ ബാബര്‍ അസം പരിക്ക് മറച്ചുവച്ചു? ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം
'അവന്‍ ഇനിയും പഠിക്കാനുണ്ട്, ഇത്തവണ അനായാസമായിരിക്കില്ല'; സൂര്യവന്‍ഷിക്ക് മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ