
വിരമിക്കലിനുശേഷം ക്ലോസെ ജർമൻ ഫുട്ബോൾ ടീമിന്റെ സഹപരിശീലകനാകുമെന്നു റിപ്പോർട്ടുകളുണ്ട്. നിലവിൽ ജോക്വിം ലോയാണ് ജർമൻ ഫുട്ബോൾ ടീം പരിശീലകൻ. ഇക്കഴിഞ്ഞദിവസം ലോയുടെ കരാർ 2020 വരെ നീട്ടുകയും ചെയ്തിരുന്നു. ലോയുടെ സഹായിയായാകും ക്ലോസെ ദേശീയ ടീമിന്‍റെ ഭാഗമാകുന്നത്.
ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമാണ് ക്ലോസെ. നാല് ലോകകപ്പുകളിൽ നിന്നായി 16 ഗോളുകളാണ് ക്ലോസെയുടെ സമ്പാദ്യം. കളിച്ച ആദ്യ ലോകകപ്പിൽ തന്നെ 5 ഗോൾ നേടി ക്ലോസെ വരവറിയിച്ചിരുന്നു. പിന്നെ എല്ലാ ലോകകപ്പിലും ക്ലോസെ എതിർടീമിന്‍റെ വലകുലുക്കി.
2001 അൽബേനിയക്കെതിരെക്കെതിരെയായിരുന്നു അന്താരാഷ്ട്ര തലത്തിൽ ക്ലോസെയുടെ അരങ്ങേറ്റം. 137 മത്സരങ്ങളിൽ നിന്ന് 71 ഗോൾ നേടി ജർമനിയുടെ എക്കാലത്തെയും മികച്ചഗോൾ വേട്ടക്കാരനാകാനും ഈ പോളണ്ട് വംശജനു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!