
സോഫിയ: ബാൾക്കൺ അത്‍ലറ്റ് ഒഫ് ദ ഇയർ പുസ്കാരം ക്രോയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിന്. അഞ്ചു തവണ പുരസ്കാരം നേടിയ ടെന്നിസ് താരം നൊവാക് ജോകോവിച്ചിനെ മറികടന്നാണ് മോഡ്രിച്ചിന്‍റെ നേട്ടം. ഈ പുസ്കാരം നേടുന്ന രണ്ടാമത്തെ ഫുട്ബോളറെന്ന നേട്ടവും ലുക്ക മോഡ്രിച്ച് സ്വന്തമാക്കി. 1994ൽ ബൾഗേറിയൻ താരം, ഹൃസ്റ്റോ സ്റ്റോയിച്ച് കോവാണ് മുൻപ് ഈ പുരസ്കാരം നേടിയ ഫുട്ബോളർ.
റഷ്യൻ ലോകകപ്പിൽ ക്രോയേഷ്യയെ ഫൈനലിലേക്ക് നയിച്ച മോഡ്രിച്ച് , ടൂർണമെന്‍റിലെ ഗോൾഡൺ ബോൾ പുരസ്കാരവും നേടി. ഇത്തവണത്തെ യൂറോപ്യൻ ഫുട്ബോളർ ഒഫ് ദ ഇയർ, ഫിഫ ബെസ്റ്റ് ഫുട്ബോളർ, ബാലൻ ഡി ഓർ പുരസ്കാരങ്ങളും മോഡ്രിച്ചിനെയാണ് തേടിയെത്തിയത്.
ബാൾക്കൺ വുമൺ അത്‍ലറ്റ് ഒഫ് ദ ഇയർ പുരസ്കാരം റുമാനിയൻ ടെന്നിസ് താരം സിമോണ ഹാലെപ്പിനാണ്. ഒൻപത് ബാൾക്കൺ രാജ്യങ്ങളിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!