മുഹമ്മദ് അനസിന് അര്‍ജ്ജുന പുരസ്കാരം

By Web TeamFirst Published Aug 17, 2019, 4:55 PM IST
Highlights

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ അനസ് വെള്ളി നേടിയിരുന്നു. 4*400 മീറ്റര്‍ റിലേയിലും മിക്സഡ് റിലേയിലും ഏഷ്യന്‍ ഗെയിംസില്‍ അനസ് ഇന്ത്യക്കായി വെള്ളി നേടി.

ദില്ലി: മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് കായികരംഗത്തെ മികവിനുള്ള ഇത്തവണത്തെ അര്‍ജ്ജുന പുരസ്കാരം. അനസ് ഉള്‍പ്പെടെ 19 കായികതാരങ്ങളാണ് അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായത്. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് അനസിനെത്തേടി രാജ്യത്തിന്റെ അംഗീകാരം എത്തുന്നത്.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ അനസ് വെള്ളി നേടിയിരുന്നു. 4*400 മീറ്ററ്‍ റിലേയിലും മിക്സഡ് റിലേയിലും ഏഷ്യന്‍ ഗെയിംസില്‍ അനസ് ഇന്ത്യക്കായി വെള്ളി നേടി. മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിനെ ഉത്തേജക മരുുന്ന് ഉപയോഗത്തിന്റെ പേരില്‍ അയോഗ്യരാക്കിയതോടെ അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം ലഭിച്ചിരുന്നു.

400 മീറ്ററില്‍ ഒളിംപിക്സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരവുമാണ് അനസ്.

click me!