
തിരുവനന്തപുരം: ബാറ്റിംഗില്‍ നിറം മങ്ങിയ പ്രകടനം തുടരുന്ന എംഎസ് ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് ടീമിൽ ധോണി അനിവാര്യനാണെന്ന് കൈഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ട്വന്‍റി 20 ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, ഏകദിന ഫോര്‍മാറ്റില്‍ എംഎസ് ധോണിക്കും ഇനിയേറെ ചെയ്യാനുണ്ടെന്നാണ് മുഹമ്മദ് കൈഫിന്‍റെ അഭിപ്രായം. ധോണിയുടെ പരചയസമ്പത്ത് ഇന്ത്യക്ക് അനിവാര്യമാണ്. ബാറ്റിംഗ് ക്രമത്തില്‍ അഞ്ചാമത് തന്നെ ധോണിയെത്തുന്നതാകും നല്ലത്.
അടുത്ത വര്‍ഷം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പില്‍ മൂന്നാം പേസറായി ഖലീല്‍ അഹമ്മദിനെ ഉള്‍പ്പെടുത്തണമെന്നും മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കായി 13 ടെസ്റ്റിലും 125 ഏകദിനങ്ങളിലും കൈഫ് പാഡണിഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!