
തിരുവനന്തപുരം: തലസ്ഥാനം ക്രിക്കറ്റ് ആവേശത്തിലേക്ക് വഴിമാറുകയാണ്. ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്‍റെയും താരങ്ങള്‍ ഇന്നലെ തന്നെ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. താരങ്ങള്‍ക്ക് കേളത്തിലേക്കുള്ള സ്വീകരണവും പ്രൗഢഗംഭീരമായാണ് ഹോട്ടല്‍ നടത്തിയത്. കേരള സ്റ്റൈലില്‍ പാഞ്ചാരിമേളവും അത്തപ്പൂക്കളവും ഒരുക്കി. ഒപ്പം ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ തിലകം ചാര്‍ത്തിയാണ് താരങ്ങളെ വരവേറ്റത്.
അടുത്തിടെ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ കേരളത്തിലുണ്ടായിരുന്നപ്പോള്‍ ഭക്ഷണമൊരുക്കിയ സുരേഷ് പിള്ളയും. ഇത്തവണ കോലിക്കും കൂട്ടര്‍ക്കും രുചിക്കൂട്ടൊരുക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞവര്‍ഷം വന്നപ്പോള്‍ നല്‍കിയ വിഭവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പൂര്‍ണമായും കേരള വിഭവങ്ങളുടെ പരീക്ഷണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. താരങ്ങള്‍ എത്തിയിട്ടേ ഉള്ളൂവെന്നും അവരുടെ മെനു സംഭന്ധിച്ച് ഇന്ന് വിവരങ്ങള്‍ ലഭിക്കുമെന്നും ഷെഫ് സുരേഷ് പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഞണ്ടും കൊഞ്ചും കരിമീനുമടക്കമുള്ള മീന്‍ വിഭവങ്ങളാവും പ്രധാനമായും ഉണ്ടാകുക. അപ്പവും പുട്ടും പൊറോട്ടയും കപ്പയും പരീക്ഷിക്കും. ചിക്കന്‍, വെജിറ്റബിള്‍ സൂപ്പ് എന്നിവയെല്ലാം താരങ്ങള്‍ക്കായി ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിൽ ഇത്തവണ ഒരുക്കിയിരിക്കുന്ന സ്പെഷ്യൽ വിഭവം എക്സിക്യൂട്ടിവ് ഷെഫ് സഞ്ജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ തവണ കോലിയുടെ പേര് നൽകി ചെമ്മീൻ കറിയുണ്ടാക്കിയ ഷെഫ് സഞ്ജയ് ഇത്തവണ ഞണ്ടാണ് തെരഞ്ഞെടുത്തത്. വെളിച്ചെണ്ണയിൽ കടുകും ഇഞ്ചിയും ഉള്ളിയും മസാലയും ചേർത്ത് ഉരുളിയിൽ ഞണ്ട് വേവിക്കണം. പിന്നെയാണ് പ്രധാന ഘട്ടം.സ്വാദ് ഗന്ധമായെത്തി വായിൽ വെള്ളം നിറയ്ക്കും.എന്തായാലും കേരളമൊരുക്കുന്ന ഈ രുചിക്ക് മുന്നില്‍ കോലിയും സംഘവും ക്ലീന്‍ ബൗള്‍ഡാവുമെന്ന പ്രതീക്ഷയിലാണ് ഹോട്ടല്‍ അധികൃതര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!