
ലാഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് ഉപദേശവുമായി മുന്‍താരം മുഹമ്മദ് യൂസഫ്. കായികക്ഷമത എങ്ങനെ നിലനിര്‍ത്തണമെന്നകാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ ഉപദേശം തേടാനാണ് മുഹമ്മദ് യൂസഫ് സര്‍ഫ്രാസിനോട് ആവശ്യപ്പെടുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ധോണി ഇന്ത്യയെ നയിച്ചത് സര്‍ഫ്രാസ് കണ്ടുപഠിക്കണം. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ധോണി മികച്ച പ്രകടനമാണ് നടത്തിയത്. സര്‍ഫ്രാസിന് ധോണിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു.
ധോണിയെ വിളിച്ച് ഉപദേശം തേടുന്നതില്‍ യാതൊരു തെറ്റുമില്ല. അദ്ദേഹത്തിന് വിലയേറിയ നിരവധി ഉപദേശങ്ങള്‍ തരാനുണ്ടാകും. ഒരേസമയം കീപ്പറും ക്യാപ്റ്റനുമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദീര്‍ഘകാലം ഈ രണ്ടു ചുമതലകളും ഒരുമിച്ച് വിജയകരമായി വഹിച്ചതെന്നതിനെക്കുറിച്ച് ധോണിക്ക് ഒരുപാട് ഉപദേശങ്ങള്‍ നല്‍കാനാകുമെന്നും യൂസഫ് പറഞ്ഞു.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ പാക്കിസ്ഥാന്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ സര്‍ഫ്രാസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഏകദിന പരമ്പരക്കുപിന്നാലെ ട്വന്റിയിലും പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ആറ് കളികളില്‍ ഒരു അര്‍ധസെഞ്ചുറി മാത്രം നേടി സര്‍ഫ്രാസിന്റെ കീപ്പിംഗ് പിഴവുകളും വിമര്‍ശനത്തിന് കാരണമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!