ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെയാണ് സഞ്ജു രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയത്.

ചെന്നൈ: ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനൊപ്പം ചേരാനായി മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയിലെത്തി. വ്യാഴാഴ്ച ചെന്നൈയിൽ എത്തിയ സഞ്ജുവിനെ വൻ ആവേശത്തോടെയാണ് ഫ്രാഞ്ചൈസി സ്വീകരിച്ചത്.

സഞ്ജുവിന്റെ വരവ് സോഷ്യൽ മീഡിയയിലൂടെ സിഎസ്‌കെ ആഘോഷമാക്കി."ചേട്ടൻ ഇൻ ചെന്നൈ" എന്ന ക്യാപ്‌ഷനോടെ സഞ്ജു എത്തുന്ന ചിത്രം പങ്കുവെച്ച സിഎസ്‌കെ, "ഞങ്ങൾ കാത്തിരുന്ന നിമിഷം, ലോക ചാമ്പ്യൻ സഞ്ജു സാംസൺ എത്തിക്കഴിഞ്ഞു" എന്നും കുറിച്ചു. സഞ്ജുവിന്‍റെ ചെന്നൈയിലെ 'ഓറ' വ്യക്തമാക്കുന്ന പ്രത്യേക വീഡിയോയും ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്.

Scroll to load tweet…

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെയാണ് സഞ്ജു രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന് നൽകിയാണ് സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയത്. മാർച്ച് 28-ന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ തന്നെയാണ് ചെന്നൈയുടെ പോരാട്ടം.

Scroll to load tweet…

സീസണിൽ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്കൊപ്പം സഞ്ജു ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. മികച്ച ഫോമിലുള്ള സഞ്ജുവിന്‍റെ വരവ് സിഎസ്‌കെയുടെ ബാറ്റിംഗ് കരുത്ത് വർധിപ്പിക്കും. കൂടാതെ, 44-കാരനായ ധോണിക്ക് വിശ്രമം ആവശ്യമുള്ള ഘട്ടങ്ങളിൽ വിക്കറ്റ് കീപ്പിംഗ് ചുമതലയും സഞ്ജു ഏറ്റെടുത്തേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക