മുഹമ്മദ് അസിമിന് ഇന്ത്യന്‍ ടീമിന്‍റെ സര്‍പ്രൈസ്

Published : Nov 01, 2018, 08:53 AM IST
മുഹമ്മദ് അസിമിന് ഇന്ത്യന്‍ ടീമിന്‍റെ സര്‍പ്രൈസ്

Synopsis

ഇന്ത്യയുടെ കളികാണുക മാത്രമല്ല ഇഷ്ടതാരങ്ങളായ കോഹ്ലിയെയും ധോണിയെയും കാണുക എന്നലക്ഷ്യവുമുണ്ട്.  അതുകൊണ്ട് തന്നെ കുട്ടി ആരാധകന്‍ പ്രിയ താരങ്ങളെ കാണാന്‍ മണിക്കൂറുകളോളം ഹോട്ടലിനു മുന്നില്‍ കാത്ത് നിന്നു

തിരുവനന്തപുരം: പ്രിയപ്പെട്ട താരം കോലിയെ കാണുവാന്‍ പറ്റിയില്ലെങ്കിലും കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിമിന് ഇന്ത്യയുടെ മറ്റ് ചില താരങ്ങളെ കാണുവാന്‍ പറ്റി. മുഹമ്മദ് ആസിമിനെ ആരും മറന്നിട്ടുണ്ടാകില്ല  പഠിക്കുന്ന സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി അധികാരികള്‍ക്ക് മുന്‍പില്‍ എത്തിയ മുഹമ്മദ് ആസിം തന്നെ. അന്ന് ഏറെ വാര്‍ത്തപ്രധാന്യം നേടിയിരുന്നു മുഹമ്മദ് ആസിം.

ഇന്നിതാ അസീം കാര്യവട്ടത്ത് എത്തി. ഇന്ത്യയുടെ കളികാണുക മാത്രമല്ല ഇഷ്ടതാരങ്ങളായ കോഹ്ലിയെയും ധോണിയെയും കാണുക എന്നലക്ഷ്യവുമുണ്ട്. അതുകൊണ്ട് തന്നെ കുട്ടി ആരാധകന്‍ പ്രിയ താരങ്ങളെ കാണാന്‍ മണിക്കൂറുകളോളം ഹോട്ടലിനു മുന്നില്‍ കാത്ത് നിന്നു. പക്ഷെ ആ സ്വപ്നം നടന്നില്ലെങ്കിലും ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനേയും ഉമേഷ് യാദവിനേയും അസീം കണ്ടു, കൂടെ നിന്ന് ചിത്രവുമെടുത്തു. 

അമ്പലത്തില്‍ നിന്ന് മടങ്ങുകയായിരുന്ന താരങ്ങള്‍ ആസിമിനെ കണ്ടതോടെ കാറില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. തുടര്‍ന്ന് താരങ്ങള്‍ താമസിക്കുന്ന റാവിസ് ഹോട്ടല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ ഡോ. രവി പിള്ള ആസിമിനും കുടുംബത്തിനും നാളെ നടക്കുന്ന മത്സരം കാണാനുള്ള ടിക്കറ്റും കൈമാറി. ഇതിനു പുറമേ ഹോട്ടല്‍ അധികൃതര്‍ ആസിമിന് മറ്റൊരു സമ്മാനം കൂടി കരുതിയിരുന്നു. 

വിന്‍ഡീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ നേരത്തെ ഹോട്ടലിലെത്തിയപ്പോള്‍ ഒപ്പിട്ട് നല്‍കിയിരുന്ന ബാറ്റും ആസിമിന് സമ്മാനിച്ചാണ് ഹോട്ടലധികൃര്‍ ആസിമിനെ സ്വീകരിച്ചത്. നേരത്തെ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി പണം കൈമാറിയും ആസിം ശ്രദ്ധ നേടിയിരുന്നു. സ്വന്തം പോക്കറ്റ് മണിയും പരിചയക്കാരില്‍നിന്നും സഹപാഠികളില്‍നിന്നും അയല്‍വാസികളില്‍നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് 53,815 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആസിം നല്‍കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20യില്‍ ഏറ്റവും കൂടുതല്‍ ജയം, റെക്കോഡ് ബുക്കില്‍ ഇടം നേടി ഹര്‍മന്‍പ്രീത് കൗര്‍
കെ എല്‍ രാഹുല്‍ മുതല്‍ ഇഷാൻ കിഷൻ വരെ; ഒരു ധോണിയില്‍ നിന്ന് ആറ് വിക്കറ്റ് കീപ്പർമാരിലേക്ക്