ലാലേട്ടാ നന്ദി... പിറന്നാള്‍ ആശംസയ്ക്ക് ഛേത്രിയുടെ മറുപടി

Published : Aug 03, 2018, 11:55 PM ISTUpdated : Aug 04, 2018, 06:53 AM IST
ലാലേട്ടാ നന്ദി... പിറന്നാള്‍ ആശംസയ്ക്ക് ഛേത്രിയുടെ മറുപടി

Synopsis

ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമെല്ലാമായ നായകന്‍ സുനില്‍ ഛേത്രിയാണ് മോഹന്‍ലാലിനെ ലാലേട്ടാ എന്ന് വിളിച്ചിരിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം ഇത് ഏറ്റെടുത്തും കഴിഞ്ഞു. 

തിരുവനന്തപുരം: സിനിമ കണ്ട് തുടങ്ങുന്ന കുട്ടി മുതല്‍ പ്രായമായവര്‍ വരെ മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ ലാലേട്ടാ എന്നാണ് വിളിക്കാറുള്ളത്. മോഹന്‍ലാല്‍ എന്ന നടനോടുള്ള സ്നേഹവും ബഹുമാനവും എല്ലാം ആ എട്ടാ എന്നുള്ള വിളിയിലുണ്ട്.

ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖരും അങ്ങനെ മോഹന്‍ലാലിനെ വിളിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ലാലേട്ടാ എന്നുള്ള വിളി എത്തിയത് ഇന്ത്യ മുഴുവന്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫുട്ബോള്‍ താരത്തില്‍ നിന്നാണ്. ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമെല്ലാമായ നായകന്‍ സുനില്‍ ഛേത്രിയാണ് മോഹന്‍ലാലിനെ ലാലേട്ടാ എന്ന് വിളിച്ചിരിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം ഇത് ഏറ്റെടുത്തും കഴിഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ സുനില്‍ ഛേത്രിയുടെ പിറന്നാള്‍ ദിനം ആവേശത്തോടെയാണ് ഇത്തവണ കാല്‍പ്പന്ത് കളി ആരാധകര്‍ ഏറ്റെടുത്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യന്‍ നായകന് ആശംസയര്‍പ്പിക്കാനായി ആയിരങ്ങള്‍ എത്തി. ഇതിനിടെയാണ് മോഹന്‍ലാല്‍ ട്വിറ്ററിലൂടെ ഛേത്രിക്ക് ആശംസകള്‍ അറിയിച്ചത്. ഇത് മറുപടിയായി ഒരുപാട് നന്ദി ലാലേട്ടാ എന്നാണ് ഇന്ത്യന്‍ നായകന്‍ കുറിച്ചത്. 

 

PREV
click me!

Recommended Stories

ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്
തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു