മോര്‍ക്കല്‍ പടിയിറങ്ങുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

By Web DeskFirst Published Feb 26, 2018, 11:04 PM IST
Highlights

രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിടപറയല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം മോണെ മോര്‍ക്കല്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്നാണ് മോര്‍ക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നിനാണ് പരമ്പര ആരംഭിക്കുന്നത്. 

ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത് ഹൃദയബേഘകമാണ്. എന്നാല്‍ ഇതാണ് പുതിയ അധ്യായത്തിന് തുടക്കം കുറിയ്ക്കാനുള്ള മികച്ച സമയമെന്നും മോര്‍ക്കല്‍ വിരമിക്കലിനെ കുറിച്ച് പറഞ്ഞു. തനിയ്ക്ക് ഒരു കുടുംബമുണ്ട്. ഇനി പ്രാധാന്യം തന്റെ കുടുംബത്തിനാണെന്നും 33 കാരനായ താരം പറഞ്ഞു. 

2006 ല്‍ ഇന്ത്യയ്‌ക്കെതിരെയാണ് മോര്‍ക്കല്‍ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച് തുടങ്ങിയത്. ഇതുവരെ 83 അന്താരാഷ്ട്ര മാച്ചുകള്‍ കളിച്ച മോര്‍ക്കല്‍ 294 വിക്കറ്റുകള്‍ നേടി. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ദക്ഷിണാഫ്രിക്കയിലെ അഞ്ചാമത്തെ ബോളറാണ് മോണെ മോര്‍ക്കല്‍. 

പോര്‍ട്ടീസ് ജേഴ്‌സിയില്‍ കളിച്ചത് താന്‍ ഏറെ ആസ്വദിച്ചിരുന്നു. ഇത്രനാള്‍ പിന്തുണച്ച മുഴുവന്‍ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ച മോര്‍ക്കല്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു. 

click me!