ഈ സീസണില്‍ ബ്രെന്റ്‌ഫോര്‍ഡിനായി നടത്തിയ ശ്രദ്ധേയ പ്രകടനം പ്രീമിയര്‍ ലീഗ്‌ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറില്‍ കെവിന്റെ മൂല്യം വര്‍ധിപ്പിച്ചു. ചാമ്പ്യന്‍മാരായ ആഴ്‌സണലും പ്രതാപം തിരിച്ചുപിടിക്കാന്‍ പരിശ്രമിക്കുന്ന ലിവര്‍പൂളും കെവിന്‍ ഷാഡെയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്‌.

ലണ്ടന്‍: ബ്രെന്റ്‌ഫോര്‍ഡിന്റെ ജര്‍മന്‍ വിംഗര്‍ കെവിന്‍ ഷാഡെയുടെ തലവര മാറിയിരിക്കുന്നു. ഈ സീസണില്‍ ബ്രെന്റ്‌ഫോര്‍ഡിനായി നടത്തിയ ശ്രദ്ധേയ പ്രകടനം പ്രീമിയര്‍ ലീഗ്‌ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറില്‍ കെവിന്റെ മൂല്യം വര്‍ധിപ്പിച്ചു. ചാമ്പ്യന്‍മാരായ ആഴ്‌സണലും പ്രതാപം തിരിച്ചുപിടിക്കാന്‍ പരിശ്രമിക്കുന്ന ലിവര്‍പൂളും കെവിന്‍ ഷാഡെയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്‌. ടോട്ടനം ഹോസ്‌പറിനും ജര്‍മന്‍ വിംഗറോട്‌ പ്രിയമുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

2022-23 സീസണില്‍ ബ്രെന്റ്‌ഫോര്‍ഡിനായി കളിച്ചു തുടങ്ങിയത്‌ മുതല്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 120 മത്സരങ്ങള്‍ കളിച്ചു. 25 ഗോളുകളും ഒമ്പത്‌ അസിസ്റ്റുകളുമായി മികവറിയിച്ച ഷാഡെ കഴിഞ്ഞ പ്രീമിയര്‍ ലീഗ്‌ സീസണില്‍ എട്ട്‌ ഗോളുകളും നാല്‌ അസിസ്‌റ്റും നടത്തി. 2028 വരെ ബ്രെന്റ്‌ഫോര്‍ഡുമായി കരാറുള്ള ഷാഡെ ഈ സീസണില്‍ ആറ്‌ ലീഗ്‌ മത്സരങ്ങളില്‍ നിന്ന്‌ മൂന്ന്‌ ഗോളുകള്‍ നേടിയിട്ടുണ്ട്‌.

24 വയസുള്ള ഷാഡെ ഭാവിയുടെ വാഗ്‌ദാനമാണെന്ന്‌ ജര്‍മന്‍ ദേശീയ ടീം കോച്ച്‌ യുര്‍ഗന്‍ ക്ലോപ്‌ പറഞ്ഞത്‌ വെറുതെയല്ല. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ജര്‍മനി പ്രതാപം വീണ്ടെടുക്കാന്‍ യുര്‍ഗന്‍ ക്ലോപിന്‌ കീഴില്‍ ഒരുങ്ങുമ്പോള്‍ ഷാഡെ ടീമിലെ പ്രധാനിയാണ്‌. താര വിപണിയില്‍ 42 ദശലക്ഷം പൗണ്ടാണ്‌ ഷാഡെയുടെ മൂല്യം. എന്നാല്‍, അറുപത്‌ ദശലക്ഷം പൗണ്ട്‌ ഓഫര്‍ ചെയ്യുന്നവര്‍ക്കേ ബ്രെന്റ്‌ഫോര്‍ഡ്‌ താരത്തെ വിട്ടുനല്‍കുകയുള്ളൂ. അതിനിടെ ഷാഡെക്ക്‌ പുതിയ കരാര്‍ നല്‍കുന്നതിനെ കുറിച്ചും ബ്രെന്റ്‌ഫോര്‍ഡ്‌ ആലോചിക്കുന്നുണ്ട്‌. ജര്‍മന്‍ ദേശീയ ടീമിലേക്ക്‌ ഉള്‍പ്പെട്ടതോടെ ഷാഡെ ശ്രദ്ധേയനായിട്ടുണ്ട്‌.

ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ആസ്‌റ്റന്‍വില്ലക്കെതിരെ ഷോള്‍ഡറിന്‌ പരിക്കേറ്റ ഷാഡെ ഇന്ന്‌ ലിവര്‍പൂളിനെതിരെ കളിക്കാനിറങ്ങിയേക്കില്ലെന്നാണ്‌ സൂചന.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK