
ബ്രസല്‍സ്: ലോകകപ്പ് പ്രവേശനം നേടിയതിനു പിന്നാലെ ബ്രസല്‍സില്‍ മൊറോക്കന്‍ കാണികളുടെ കലാപം. നഗരത്തില്‍ കലാപം സൃഷ്ടിച്ച 300ലധികം ആരാധരെ പൊലിസ് തുരത്തിയോടിച്ചു. കലാപകാരികള്‍ കാര്‍ കത്തിച്ചതായി ബോള്‍ഗ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഐവറി കോസ്‌റ്റിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് മൊണോക്ക റഷ്യന്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്.
മൊറോക്കന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലാണ് ലോകകപ്പ് യോഗ്യതാ മത്സരം നടന്നത്. 1998നു ശേഷം ആദ്യമായാണ് മൊറോക്ക ലോകകപ്പിന് യോഗ്യത നേടുന്നത്. നബില്‍ ദിററും മെദി ബെനാട്ട്യമാണ് മോറോക്കയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് സിയില്‍ നിന്ന് ചാമ്പ്യന്‍മാരായാണ് മൊറോക്ക യൂറോപ്യന്‍ മേഖലയില്‍ നിന്ന് യോഗ്യത നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!