ധോണിയുടെ മകളെ മലയാളം പാട്ട് പഠിപ്പിച്ചത് ആര്.?

By Web DeskFirst Published Oct 26, 2017, 12:58 PM IST
Highlights

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയുടെ മകളുടെ മലയാളം പാട്ടാണ് ഇപ്പോള്‍ സംസാരം. ഉത്തരേന്ത്യക്കാരായ ധോണി സാക്ഷി ദമ്പതികളുടെ മകള്‍ക്ക് നല്ല ശുദ്ധ മലയാളത്തില്‍ ഈ പാട്ട് പഠിപ്പിച്ചത് ആരാണെന്നാണ് ഇപ്പോള്‍ മലയാളികള്‍ക്ക് അറിയേണ്ടത്. അതിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യമായ ശ്രീശാന്താണ് സിവ ധോണിയുടെ ഗുരുനാഥന്‍ എന്നാണ് ചില റൂമറുകള്‍ വന്നത്.

 

@mahi7781 @sakshisingh_r ❤️❤️

A post shared by ZIVA SINGH DHONI (@zivasinghdhoni006) on Oct 24, 2017 at 5:26am PDT

എന്നാല്‍ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ' എന്ന മലയാളം പാട്ട് ആ വഴിക്ക് ധോണിയുടെ മകള്‍ പഠിക്കാന്‍ യാതോരു വഴിയും ഇല്ല. ധോണിയും ശ്രീശാന്തും കണ്ടിട്ട് തന്നെ കൊല്ലം നാലായി. സിവയ്ക്കാണെങ്കില്‍ വയസ് രണ്ടും. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും അബദ്ധമാണെന്ന് ഉറപ്പാണ്. തുടക്കകാലത്ത് ധോണിയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീശാന്ത്. എന്നാല്‍ ഐപിഎല്‍ വിവാദങ്ങളോടെ അവര്‍ കാണാതായി.

വീട്ടിലിരുന്നു പാടുന്ന സിവയുടെ പാട്ട് ധോണി തന്നെയാണ് സ്വന്തം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികള്‍ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചര്‍ച്ചയായി മാറി. ധോണിയുടെ സ്റ്റാഫില്‍ ആരോ ആണ് സിവയ്ക്ക് ഗാനം പരിചയപ്പെടുത്തിയത് എന്നാണ് വാര്‍ത്ത. 

click me!