'അതൊന്ന് മനീഷ് പാണ്ഡെയ്ക്ക് പഠിപ്പിച്ചുകൊടുക്കു'; പിറന്നാള്‍ ദിനത്തില്‍ കോലിയോട് ധോണിയുടെ അപേക്ഷ

By Web TeamFirst Published Nov 5, 2018, 7:01 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ മുപ്പതാം പിറന്നാളാണിന്ന്. പിറന്നാള്‍ ദിനത്തില്‍ കോലിയെ ആശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇതിനിടെ മുന്‍ നായകന്‍ എംഎസ് ധോണി കോലിയോട് ഒരു അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബിസിസിഐ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോണി അടക്കമുളള ഇന്ത്യന്‍ താരങ്ങള്‍ കോലിക്ക് പിറന്നാളാശംസ നേരുന്നത്.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ മുപ്പതാം പിറന്നാളാണിന്ന്. പിറന്നാള്‍ ദിനത്തില്‍ കോലിയെ ആശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇതിനിടെ മുന്‍ നായകന്‍ എംഎസ് ധോണി കോലിയോട് ഒരു അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബിസിസിഐ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോണി അടക്കമുളള ഇന്ത്യന്‍ താരങ്ങള്‍ കോലിക്ക് പിറന്നാളാശംസ നേരുന്നത്.

വിരാടിന് പിറന്നാളാശംസകള്‍,  എനിക്കറിയാം താങ്കള്‍ വലിയൊരു "പബ്ജി' ആരാധകനാണെന്ന്. കാരണം താങ്കള്‍ പബ്ജി കളിക്കുന്ന പഴയ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് എനിക്ക് താങ്കളോട് പറയാനുള്ളത് ഇതാണ്, മനീഷ് പാണ്ഡെയ്ക്ക് പബ്ജിയില്‍ ആദ്യത്തെയാളെ എങ്ങനെയാണ് വെടിവെക്കുക എന്ന് എന്തുകൊണ്ട് താങ്കള്‍ക്ക് പറഞ്ഞുകൊടുത്തുകൂടാ. കുട്ടിക്കാലത്ത് കളിത്തോക്കുമായി നില്‍ക്കുന്ന കോലിയുടെ ചിത്രവും കാണിച്ചാണ് ധോണിയുടെ ചോദ്യം.



Wishes galore for the Indian captain from the team as he celebrates his 30th Birthday. Here's to many more match-winning moments and 🏆🏆 in the cabinet.

Full video here - https://t.co/MCnjtfoIuD pic.twitter.com/Yr83r8LPyS

— BCCI (@BCCI)

അതേസമയം, സഹതാരമായ രവീന്ദ്ര ജഡേജക്ക് കോലിയോട് പറയാനുള്ളത് കൂടുതല്‍ ചോറും, റോട്ടിയും മധുരവും കഴിക്കണമെന്നാണ്. കേദാര്‍ ജാദവ് പറയുന്നത്, ഓരോ വര്‍ഷം കൂടുംതോറും നിങ്ങള്‍ കൂടുതല്‍ ചെറുപ്പമാവുന്നതിനൊപ്പം സുന്ദരനുമാവുകയാണെന്നാണ്. നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് തുടങ്ങിയ പ്രമുഖരും കോലിക്ക് പിറന്നാളാശംസ നേര്‍ന്നിരുന്നു.

click me!