
ദില്ലി: ഇന്ത്യന്‍ ടീമിന്‍റെ മുന്‍ക്യാപ്റ്റന്‍ ധോണി വലിയ വിമര്‍ശനമാണ് കളത്തിലും പുറത്തും കേള്‍ക്കുന്നത്. കളിയുടെ പേരിലുള്ള ഈ വിമര്‍ശനങ്ങള്‍ അന്തരീക്ഷത്തില്‍ ഉള്ളപ്പോള്‍ തന്നെ ഏറ്റവും ഒടുവില്‍ ധോണിയുടെ ഒരു ബാത്ത് റൂം വീഡിയോ വൈറലായിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകളായ പൂര്‍ണ്ണിമ പട്ടേലിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയതായിരുന്നു ധോണിയും കുടുംബവും.
വിവാഹ പാര്‍ട്ടി പുരോഗമിക്കുന്നതിനിടെയാണ് ധോണിയും കൂട്ടുകാരും ബാത്ത് റൂമിനുളളില്‍ ഇരുന്ന് വീഡിയോ പിടിച്ചത്. ബാത്ത് റൂമിന് പുറത്തുളള വാഷ് ബെയ്‌സണ്‍ സിങ്കിന് മുകളിലിരിക്കുകയാണ് ധോണി. കൂട്ടുകാരനും ബോളിവുഡ് ഗായകനുമായ രാഹുല്‍ വൈദ്യയാണ് ഈ വീഡിയോ പിടിച്ചത്.
എന്തുകൊണ്ടാണ് ബാത്ത് റൂമില്‍ നിങ്ങള്‍ ഇത്ര കൂളായിരിക്കുന്നത് എന്നാണ് രാഹുല്‍ ചോദിക്കുന്നത്. അറിയില്ല എന്നായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ ഉടനെയുളള മറുപടി. ആ വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!