
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് കരുണ്‍ നായരെ തഴഞ്ഞതില്‍ വിശദീകരണവുമായി മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ്. കരുണിനെ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് താരവുമായി സംസാരിച്ചുവെന്ന് ഇന്ത്യന്‍ എക്സ്‌പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രസാദ് വെളിപ്പെടുത്തി. രഞ്ജി ട്രോഫിയിലും ഇന്ത്യ എ ടീമിലും മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്ക് കരുണിന് തിരിച്ച് വരാന്‍ കഴിയും. ടെസ്റ്റ് ടീം തെരഞ്ഞെടുപ്പില്‍ തുടര്‍ന്നും കരുണിനെ പരിഗണിക്കും. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തില്‍ ഒഴിവാക്കിയതിന് പിന്നാലെ കരുണുമായി സെലക്ട ദേബാംഗ് ഗാന്ധി സംസാരിച്ചിരുന്നുവെന്നും പ്രസാദ് പറഞ്ഞു.
ശീഖര്‍ ധവാനെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനവും കടുപ്പമേറിയതായിരുന്നുവെന്നും വിദേശപരമ്പരകള്‍ കൂടി കണക്കിലെടുത്താണ് ടീമിനെ തെരഞ്ഞെടുത്തതെന്നും പ്രസാദ് വ്യക്തമാക്കി. റിഷഭ് പന്തിനെ ബാറ്റ്സ്മാനെന്ന നിലയില്‍ ഉപയോഗിക്കാമെങ്കിലും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗ് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും എന്‍സിഎയില്‍ ഇതിനായി പ്രത്യേക പരിശീലനം നല്‍കാന്‍ ബിസിസിഐയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!