മികച്ച ഇന്ത്യന്‍ ടെസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി: ഫാനി ഡി വില്ലേഴ്‌സ്

By Web DeskFirst Published Jan 20, 2018, 6:53 PM IST
Highlights

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഫാനി ഡി വില്ലേഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ പേസ് നിരയില്‍ കളിക്കാന്‍ യോഗ്യനായ ഇന്ത്യന്‍ ബൗളറാണ് മുഹമ്മദ് ഷമിയെന്ന് ഡി വില്ലേഴ്‌സ് കൂട്ടിച്ചേര്‍ത്തു. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ 49 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ ഷമി പിഴുതിരുന്നു. പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ ഒമ്പത് പേരെ പുറത്താക്കി വിക്കറ്റ്‌വേട്ടയില്‍ രണ്ടാമനാണ് ഇന്ത്യന്‍ താരം. 

140 കിമിലേറെ വേഗതയില്‍ തുടര്‍ച്ചയായി ഔട്ട്സ്വിംങറുകള്‍ എറിയുന്ന താരമാണ് മുഹമ്മദ് ഷമി. ഓഫ് സ്റ്റംബിന് പുറത്ത് നന്നായി ഓട്ട് സ്വിംങറുകള്‍ എറിയാന്‍ ഷമിക്കാകുന്നുണ്ട്. ബൗളിംഗ് ഇതിഹാസങ്ങളായ ഗ്ലെന്‍ മഗ്രാത്തും ഷോണ്‍ പൊള്ളോക്കും ഇയാന്‍ ബോത്തവും എറിഞ്ഞ ലൈനിലാണ് ഷമി പന്തെറിയുന്നത്. അതിനാല്‍ ഷമിയാണ് മികച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെന്ന് ഫാനി ഡി വില്ലേഴ്‌സ് പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ പന്തെറിയുമ്പോള്‍ ലൈന്‍ നിര്‍ണായകമാണ്. ഷമിക്കും ഭുവനേശ്വര്‍ കുമാറിനും അത് കണ്ടെത്താന്‍ അനായാസം സാധിക്കുന്നുണ്ട്. വിദേശ പിച്ചുകളില്‍ ഷമിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. 

രണ്ടാം ടെസ്റ്റില്‍ ഭുവിയെ കളിപ്പിക്കാതിരുന്ന തീരുമാനം ഞെട്ടിച്ചെന്നും ഡി വില്ലേഴ്‌സ് പറഞ്ഞു. വലംകൈയ്യന്‍- ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍മാരെ ഒരുപോലെ കുഴപ്പിക്കാന്‍ ഭുവിക്കാകും. ഭുവിയെ കളിപ്പിച്ചിരുന്നെങ്കില്‍ ഇന്നിംഗ്സില്‍ നാല് വീതം വിക്കറ്റ് നേടാന്‍ അദേഹത്തിന് കഴിയുമായിരുന്നു. അതിനാല്‍ ഭുവനേശ്വര്‍കുമാറിനെ കളിപ്പിക്കാതിരുന്ന കോലിയുടെ തീരുമാനം മണ്ടത്തരമാണെന്നും ഡി വില്ലേഴ്‌സ് പറഞ്ഞു. 

click me!